Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഗൾഫ് മേഖലയിൽ സ്ഥിരത ഉറപ്പാക്കും,ഗൾഫ് രാജ്യങ്ങളെയും ഇന്ത്യയെയും ഉൾപ്പെടുത്തി നാവിക സഖ്യം രൂപീകരിക്കുമെന്ന് ഇറാൻ

June 03, 2023

June 03, 2023

ന്യൂസ്‌റൂം ബ്യൂറോ 

തെഹ്റാൻ : പ്രാദേശിക സ്ഥിരത ഉറപ്പാക്കാൻ ഗൾഫ് രാജ്യങ്ങളുമായി ഇറാൻ നാവിക സഖ്യം രൂപീകരിക്കാൻ നീക്കം നടത്തുന്നതായി റിപ്പോർട്ട്..തന്റെ രാജ്യവും സൗദി അറേബ്യയും മറ്റ് മൂന്ന് ഗൾഫ് രാജ്യങ്ങളും ഇന്ത്യയെയും പാകിസ്ഥാനെയും ഉൾപ്പെടുത്തി ഒരു നാവിക സഖ്യം രൂപീകരിക്കാൻ പദ്ധതിയിട്ടതായി  ഷഹ്‌റാം ഇറാനി പറഞ്ഞു.പരസ്‌പരം സഹകരിച്ചാൽ മാത്രമേ മേഖലയിൽ സുരക്ഷ ഉണ്ടാവൂ എന്ന്  ഈ രാജ്യങ്ങളെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നാവിക സഖ്യത്തിന് ഉടൻ രൂപം നൽകുമെന്ന് പറഞ്ഞ അദ്ദേഹം സഖ്യത്തിന്റെ ഘടനയെ കുറിച്ച്  വ്യക്തമാക്കിയില്ല.

യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ), ബഹ്‌റൈൻ, ഖത്തർ, ഇറാഖ്, പാകിസ്ഥാൻ, ഇന്ത്യ എന്നീ രാജ്യങ്ങളും സഖ്യത്തിൽ പങ്കാളികളാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിരവധി ഗൾഫ് അറബ് രാജ്യങ്ങളുമായി ബന്ധം മെച്ചപ്പെടുത്താൻ ഇറാൻ അടുത്തിടെ ശ്രമം തുടങ്ങിയിരുന്നു.ഇറാനുമായുള്ള സൗദി അറേബ്യയുടെ അടുപ്പം ഇറാനെ നയതന്ത്രപരമായി ഒറ്റപ്പെടുത്താനുള്ള ഇസ്രയേലിന്റെ ശ്രമങ്ങൾക്ക് വലിയ ആഘാതമാണ് ഉണ്ടാക്കിയത്.കഴിഞ്ഞ മാർച്ചിൽ ചൈനയുടെ മധ്യസ്ഥതയിൽ സൗദി അറേബ്യയും ഇറാനും ഏഴ് വർഷത്തെ ശത്രുത അവസാനിപ്പിക്കുകയായിരുന്നു.

ഗൾഫ് മേഖലയിൽ കൂടുതൽ സമാധാനം ഉറപ്പുവരുത്തുന്നതാണ് നാവിക സഖ്യ നീക്കം.

ഏറ്റവും പുതിയ വാർത്തകളും തൊഴിൽ സാധ്യതകളും അറിയാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/EbsrZk47eaBENKOhwtWeGf


Latest Related News