Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
ദോഹയിൽ നാളെ മാരത്തൺ,രാവിലെ മുതൽ പല ഭാഗങ്ങളിലും ഗതാഗത നിയന്ത്രണം

January 19, 2023

January 19, 2023

അൻവർ പാലേരി  
ദോഹ: നാളെ(ജനുവരി 20) നടക്കാനിരിക്കുന്ന ദോഹ മാരത്തണിനോടനുബന്ധിച്ച് ദോഹയിലെ നിരവധി റോഡുകൾ താൽക്കാലികമായി അടച്ചിടും.കോർണിഷ്, കത്താറ, പേൾ ഖത്തർ, ലുസൈൽ എന്നിവയും അതിനടുത്തുള്ള മറ്റ് പാതകളും വെള്ളിയാഴ്ച  പുലർച്ചെ 3 മുതൽ ഉച്ചയ്ക്ക് 12 വരെ അടച്ചിടുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഈ സമയങ്ങളിൽ  യാത്രക്കാർ  ഇതര റൂട്ടുകൾ സ്വീകരിക്കാൻ മന്ത്രാലയം നിർദേശിച്ചു.  മാരത്തൺ ട്രാക്കുകൾക്ക് ചുറ്റുമുള്ള ഗതാഗതം നിയന്ത്രിക്കുന്നതിന് ട്രാഫിക് പട്രോളിംഗ് സ്ഥാപിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ഖത്തർ അത്‌ലറ്റിക് ഫെഡറേഷന്റെ പങ്കാളിത്തത്തോടെ  ടെലികോം വിതരണ കമ്പനിയായ ഉറീഡുവിന്റെ നേതൃത്വത്തിലാണ് മാരത്തൺ നടക്കുന്നത്.

8,000 പേരാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. 20ന് രാവിലെ 6.15ന് ദോഹ കോർണിഷിലെ പരേഡ് പവിലിയനിൽ നിന്ന് തുടങ്ങുന്ന 42 കിലോമീറ്റർ നീളുന്ന ഫുൾ മാരത്തൺ കത്താറ, ലുസെയ്ൽ എന്നിവിടങ്ങളിലൂടെ തിരികെ കോർണിഷിൽ സമാപിക്കും. 7 മുതലാണ് ഹാഫ് മാരത്തൺ നടക്കുന്നത്.

10 കിലോമീറ്റർ വിഭാഗത്തിലെ മത്സരം 8.30നും 5 കിലോമീറ്റർ 9.30നും കുട്ടികൾക്കായുള്ള 1 കിലോമീറ്റർ 10.30നുമാണ് ആരംഭിക്കുന്നത്. 1, 5, 10, 21, 42 കിലോമീറ്റർ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. എല്ലാ വിഭാഗങ്ങളിലുമായി ഇത്തവണ 10 ലക്ഷം റിയാൽ ആണ് സമ്മാനത്തുക.

റാഫിൾ ഡ്രോയിലൂടെ ഓട്ടക്കാർക്ക് എസ്‌യുവി കാറും സമ്മാനമായി നൽകും.  5 മുതൽ 42 കിലോമീറ്റർ വരെയുള്ള എല്ലാ വിഭാഗങ്ങളിലെ മത്സരക്കാരെയും ഡ്രോയിൽ ഉൾപ്പെടുത്തും.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i  എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News