Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
അനക്സ് സിൽഫസ്റ്റ 23,ഇന്റർ അലുംനി സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ശ്രീ കേരള വർമ കോളേജ് ജേതാക്കളായി

March 23, 2023

March 23, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ : പാലക്കാട് എൻ എസ് എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂർവ്വ വിദ്യാർത്ഥികളുടെ ഖത്തറിലെ കൂട്ടായ്മയായ അനക്സ്  ഇരുപത്തിയഞ്ചാം വാർഷികം സിൽഫസ്റ്റ 23 എന്ന പേരിൽ ആഘോഷിക്കുന്നു..കായികം - സാങ്കേതികം - സാസ്‌കാരികം തുടങ്ങി മൂന്ന് വ്യത്യസ്ത മേഖലകളിലായാണ് ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച  ഇന്റർ അലുംനി സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ  ശ്രീ കേരള വർമ കോളേജ് അലുംനി ജേതാക്കളായി.

വക്രയിലെ ഖത്തർ അക്കാദമി ഗ്രൗണ്ടിൽ നടന്ന ദ്വിദിന ടൂർണമെന്റിൽ പതിനാറ് ടീമുകൾ പങ്കെടുത്തു.ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് വയനാട് എഞ്ചിനീയറിംഗ് കോളേജിനെ കീഴടക്കിയാണ് ശ്രീ കേരള വർമ കോളേജ് അലുംനി ചാമ്പ്യൻസ് ട്രോഫിയും രണ്ടായിരത്തി അഞ്ഞൂറ് റിയാൽ സമ്മാനതുകയും സ്വന്തമാക്കിയത്.

ഏറ്റവും മികച്ച ഗോൾ കീപ്പറായി വയനാട് എഞ്ചിനീയറിംഗ് കോളേജിന്റെ അമീർ സുഹൈൽ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ടോപ് സ്‌കോറർക്കുള്ള ട്രോഫി ശ്രീ കേരള വർമ കോളേജിന്റെ മൗസൂഫ് നൈസാൻ കരസ്ഥമാക്കി. രണ്ടാം സ്ഥാനം നേടിയ വയനാട് എഞ്ചിനീയറിംഗ് കോളേജ് കപ്പും ആയിരത്തി അഞ്ഞൂറ് റിയാൽ സമ്മാനതുകയും കരസ്ഥമാക്കി. വനിതകൾക്കായി ഒരുക്കിയ പെനാൽറ്റി ഷൂട്ട് ഔട്ടിലും ശ്രീ കേരള വർമ കോളേജ് അലുംനി കിരീടം ചൂടി.

ആൻവിൻ ഖത്തർ സി ഇ ഒ ദിലീപ് ബാലകൃഷ്ണൻ, സംഘാടക സമിതി ചെയർമാൻ സന്തോഷ്‌ നാരായണൻ, അനക്സ് പ്രസിഡന്റ് ആഷിഖ് അഹ്മദ്, ജനറൽ കൺവീനർ മുഹമ്മദ്‌ റിയാസ്, സ്പോൺസർഷിപ്പ് കമ്മറ്റി കൺവീനർ അരുൺ ബിഎം എന്നിവർ നേതൃത്വം നൽകി. ആതിഥേയരായ അനക്സിനെ കൂടാതെ, മാർ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, എം ഇ എസ് കോളേജ് ആലുവ, ടി കെ എം കോളേജ് ഓഫ് എഞ്ചിനീയറിങ്ങ്, ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ്  കണ്ണൂർ, ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ്  പാലക്കാട്, അൽ അമീൻ കോളേജ്, ശ്രീ ചിത്തിര തിരുനാൾ കോളേജ്, എം ഇ എസ് എഞ്ചിനീയറിംഗ് കോളേജ്, കെ ഇ എഫ് പി എ കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ്  കോഴിക്കോട്, എ ഡബ്ല്യൂ എച്ച് കോളേജ്, ലാൽ ബഹദൂർ ശാസ്ത്രി എഞ്ചിനീയറിംഗ് കോളേജ്,  വിശ്വ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് എന്നിവയായിരുന്നു പങ്കെടുത്ത മറ്റു ടീമുകൾ. ജിഷാദ്, സവാദ് ഷബിൻ എന്നിവർ  മത്സരങ്ങൾ നിയന്ത്രിച്ചു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/BA70KEJMeBmGW92ahNcBva


Latest Related News