Breaking News
യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും |
മലയാളികള്‍ ഉള്‍പ്പടെ 561 ഇന്ത്യക്കാരെ സുഡാനില്‍ നിന്ന് ജിദ്ദയിലെത്തിച്ചു

April 26, 2023

April 26, 2023

ന്യൂസ്‌റൂം ബ്യൂറോ
ജിദ്ദ: സുഡാനില്‍ നിന്ന് ഇന്ത്യന്‍ സൈനിക സഹായത്തോടെ മലയാളികള്‍ ഉള്‍പ്പടെ 561 പേരെ ജിദ്ദയിലെത്തിച്ചു. നാവികസേനാ കപ്പലില്‍ 278 പേരെയും രണ്ട് വ്യോമസേനാ വിമാനങ്ങളിലായി 283 പേരെയുമാണ് ജിദ്ദയിലെത്തിച്ചത്. ഇവരെ എംബസിക്ക് കീഴിലെ സ്‌കൂളില്‍ താല്‍ക്കാലികമായി പാര്‍പ്പിക്കും.

വിവിധ ചാര്‍ട്ടേഡ് വിമാനങ്ങള്‍ വഴി ഇവരെ ഇന്നുതന്നെ നാട്ടിലേക്കെത്തിക്കാനാണ് പദ്ധതി. സൗദി അറേബ്യയുടെ സഹായത്തോടെയാണ് ഓപ്പറേഷന്‍ കാവേരി പദ്ധതി നടപ്പിലാക്കുന്നത്. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാനായി കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ ഇന്നലെ ജിദ്ദയിലെത്തിയിരുന്നു.

മുവ്വായിരത്തോളം ഇന്ത്യക്കാരാണ് സുഡാനിലുളളത്. 72 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയത്. കനത്ത ഏറ്റുമുട്ടലുളള സുഡാനിലെ ഖാര്‍ത്തൂം അന്താരാഷ്ട്രവിമാനത്താവളത്തിനരികില്‍ നിന്നും 800 കിലോമീറ്റര്‍ സഞ്ചരിച്ച് വേണം സുഡാന്‍ തുറമുഖത്തെത്താന്‍. ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

 

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


 


Latest Related News