Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
ഇന്ത്യയും ഖത്തറും നേർക്കുനേർ, ലോകകപ്പിലെ ഏഷ്യൻ ടീമുകളുമായി കൊമ്പുകോർക്കാൻ ഇന്ത്യക്ക് അവസരം

January 11, 2023

January 11, 2023

ന്യൂസ്‌റൂം ബ്യുറോ
ലോകകപ്പിൽ കരുത്തുതെളിയിച്ച പ്രമുഖ ഏഷ്യൻ ടീമുകളുമായി മത്സരിക്കാൻ ഇന്ത്യക്ക് അവസരം ലഭിക്കുന്നു. ഈ വർഷം മാർച്ചിൽ നടക്കുന്ന വെസ്റ്റ് ഏഷ്യൻ ഫുട്ബോൾ ഫെ‍ഡറേഷന്റെ ചാമ്പ്യൻഷിപ്പിൽ കളിക്കാൻ ഇന്ത്യക്ക് ക്ഷണം ലഭിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

12 പശ്ചിമേഷ്യൻ രാജ്യങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റ് മാർച്ചിൽ യുഎഇയിലാണ് അരങ്ങേറുന്നത്. ഈ ടൂർണമെന്റിലേക്ക് ഫെഡറേഷന് പുറത്തുള്ള ചില ടീമുകളെ ക്ഷണിക്കും. അങ്ങനെയാണിപ്പോൾ ഇന്ത്യക്കും അവസരം തേടിയെത്തിയത്. ഇന്ത്യക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്നും തങ്ങൾ താൽപര്യമറിയിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ഇനി ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണെന്നും ഒരു ഏഐഎഫ്എഫ് ഉന്നതൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

‌ടൂർണമെന്റിൽ ഇന്ത്യയുടെ പങ്കാളിത്തം ഉറപ്പായാൽ കഴിഞ്ഞ ലോകകപ്പിൽ കളിച്ച ആതിഥേയരായ ഖത്തർ, സൗദി അറേബ്യ എന്നീ ടീമുകളുമായി കൊമ്പുകോർക്കാൻ അവസരം ലഭിച്ചേക്കും. ടൂർണമെന്റിൽ പങ്കെടുക്കാൻ സാധ്യതയുള്ള ഇറാഖ്, ലെബനൻ, സിറിയ തുടങ്ങിയരും ലോകകപ്പ് യോഗ്യതാറൗണ്ടിന്റെ അവസനഘട്ടം വരെയെത്തിയവരാണ്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News