Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിൽ വേലക്കാരിയെ ബലാൽസംഗം ചെയ്തു കൊലപ്പെടുത്തി,പതിനേഴുകാരൻ അറസ്റ്റിൽ

January 23, 2023

January 23, 2023

ന്യൂസ്‌റൂം ബ്യുറോ
കുവൈത്ത് സിറ്റി: ഫിലിപ്പിനോ വേലക്കാരിയെ ബലാത്സം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം കത്തിച്ച കുവൈത്തി കൗമാരക്കാരനെ അറസ്റ്റ് ചെയ്തു. പ്രതിയുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന വേലക്കാരിയാണ് നിഷ്ഠൂരമായി കൊല്ലപ്പെട്ടത്. യുവതിയെ ബലാത്സം ചെയ്ത പ്രതി പിന്നീട് കൊലപ്പെടുത്തുകയും തെളിവ് നശിപ്പിക്കാന്‍ വേണ്ടി മൃതദേഹം കത്തിച്ച് അല്‍സാല്‍മിയില്‍ മരുഭൂപ്രദേശത്ത് ഉപേക്ഷിക്കുകയുമായിരുന്നു. യുവതി കൊല്ലപ്പെട്ട് ഇരുപത്തിനാലു മണിക്കൂറിനകം കേസ് തെളിയിക്കാനും പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യാനും സുരക്ഷാ വകുപ്പുകള്‍ക്ക് സാധിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്ന് മന്ത്രാലയം പറഞ്ഞു.

സംഭവത്തിൽ പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഇപ്പോളിതാ, മരിച്ച യുവതി ഗർഭിണിയായിരുന്നെന്ന വിവരമാണ് പുറത്ത് വരുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ  ഇര ഗർഭിണിയാണെന്നും പ്രതിയുമായി സാമ്പിളുകൾ പൊരുത്തപ്പെടുന്നതായും കണ്ടെത്തി. സംഭവത്തിന് ശേഷം യുവതിയുടെ സ്പോൺസർ ഒളിവിൽ പോയതിന് കേസ് രജിസ്റ്റർ ചെയ്തു. ഇക്കാര്യത്തിൽ നിയമനടപടികൾ സ്വീകരിച്ചുവരികയാണ്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i  എന്ന ലിങ്കിൽ ജോയിൻ ചെയ്യുക
 


Latest Related News