April 06, 2023
April 06, 2023
ന്യൂസ്റൂം ബ്യൂറോ
മനാമ: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി വിദ്യാര്‍ത്ഥിനി ബഹ്റൈനില്‍ അന്തരിച്ചു. പത്തനംതിട്ട കല്ലശേരിയും ബഹ്റൈന്‍ ഏഷ്യന്‍ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ സാറ റേച്ചല്‍(14) ആണ് മരിച്ചത്.
ബുധനാഴ്ച വെകീട്ട് കുഴഞ്ഞുവീണ സാറ റേച്ചലിനെ സല്‍മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
പിതാവ്: അജി കെ. വര്‍ഗീസ്, മാതാവ്: മഞ്ജു