Breaking News
ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി | കോഴിക്കോട് രണ്ട് പേർക്ക് വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ചു | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം; 94 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു | വെടിനിര്‍ത്തല്‍ ചർച്ചയ്ക്കായി ഇസ്രായേൽ സംഘം കെയ്‌റോയിലേക്ക്; നിർദേശങ്ങൾ ഹമാസ് അംഗീകരിച്ചു | സൗദിയിൽ വാഹനാപകടത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു | ഷാർജയിൽ വാ​ഹ​ന​ങ്ങ​ളി​ൽ അ​ലാ​റം സ്ഥാ​പി​ക്കാ​ൻ നി​ർ​ദേ​ശം | മസ്‌കത്തിലെ ബീച്ചുകളില്‍ മാലിന്യം നിക്ഷേപിച്ചാല്‍ 100 റിയാല്‍ പിഴ |
ഹജ്ജ് പൂർത്തിയാക്കി മടങ്ങാനിരുന്ന മലയാളിയെ മക്കയിൽ കാണാതായി

July 21, 2023

July 21, 2023

ന്യൂസ്‌റൂം ബ്യുറോ
മക്ക: സ്വകാര്യ ഹജ്ജ് ഗ്രൂപ്പിന് കീഴിൽ ഹജ്ജ കർമങ്ങൾക്കായി എത്തിയ മലപ്പുറം സ്വദേശിയെ മക്കയിൽ കാണാനില്ലെന്ന് പരാതി. വളാഞ്ചേരി പെങ്ങണൂര്‍ സ്വദേശി സി.എച്ച്‌.മൊയ്തീൻ ചക്കുങ്ങലിനെയാണ് (72) കഴിഞ്ഞ 14 ദിവസമായി കാണാതായത്.
ഹജ്ജ് പൂര്‍ത്തിയാക്കി മക്കയിലെ താമസസ്ഥലത്ത് തിരിച്ചെത്തിയശേഷം റൂമില്‍നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. റൂമില്‍നിന്ന് പോയ സമയത്ത് രേഖകള്‍ ഒന്നുംതന്നെ എടുത്തിരുന്നില്ല. ഐ.ഡി കാര്‍ഡുകളുള്‍പ്പെടെ എല്ലാം റൂമില്‍ തന്നെയുണ്ട്.

രണ്ടു ദിവസത്തിനുശേഷം മക്കയിലെ നുസ്ഹ ഭാഗത്തുവെച്ച്‌ ഒരാള്‍ കാണുകയും തനിക്ക് ഹറമിലേക്ക് പോകണമെന്നും രണ്ടുദിവസമായി റൂമില്‍നിന്ന് പോന്നിട്ടെന്നും തനിക്ക് പെട്ടെന്ന് റൂമിലേക്കുതന്നെ മടങ്ങിപ്പോകണമെന്നും പറഞ്ഞിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. സംസാരത്തില്‍ എന്തോ പന്തികേട് തോന്നിയതോടെ, നിങ്ങള്‍ ഇവിടെ ഇരിക്കൂ; ഞങ്ങള്‍ എത്തിക്കാം എന്ന് കണ്ടയാള്‍ പറഞ്ഞെങ്കിലും ആൾത്തിരക്കിനിടയിൽ അപ്രത്യക്ഷനാവുകയായിരുന്നു.

ഭാര്യയും ഉമ്മയും ഇയാൾക്കൊപ്പം ഹജ്ജിനായി എത്തിയിരുന്നു.ഇവർ ഇപ്പോൾ മദീനയിലേക്ക് മടങ്ങിയിരിക്കുകയാണ്.

മക്കയിലെ വിവിധ ആശുപത്രികള്‍, കാണാതാകുന്നവര്‍ക്ക് വേണ്ടിയുള്ള കേന്ദ്രങ്ങള്‍, പൊലീസ് സ്റ്റേഷനുകള്‍, ത്വാഇഫിലെ മനോരോഗാശുപത്രി തുടങ്ങി വിവിധയിടങ്ങളില്‍ അന്വേഷണം തുടരുകയാണ്.ദീര്‍ഘകാലം  ഇദ്ദേഹം സൗദി അറേബ്യയില്‍ പ്രവാസിയായിരുന്നു.

സൗദിയിലെ വിവിധ സ്ഥലങ്ങളില്‍ ജോലിചെയ്തിട്ടുണ്ട്. ഇദ്ദേഹത്തെക്കുറിച്ച്‌ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 0502336683, 0555069786 നമ്ബറുകളില്‍ അറിയിക്കണമെന്ന് മക്കയിലെ സാമൂഹികപ്രവര്‍ത്തകൻ മുജീബ് പൂക്കോട്ടൂര്‍ അഭ്യര്‍ഥിച്ചു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക  https://chat.whatsapp.com/FZrPbBIed7U4lm5VsQzYgH


Latest Related News