Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
'യങ് കൊമ്പൻസ്' സൗജന്യ സമ്മർ ഫുട്‌ബോൾ ക്യാമ്പിന് ദോഹയിൽ തുടക്കമായി

August 05, 2022

August 05, 2022

ദോഹ : പതിനെട്ട്  വയസ് വരെ പ്രായമുള്ള കുട്ടികൾക്കായി  ഇന്ത്യൻ സ്പോർട്സ് സെന്ററും മഞ്ഞപ്പട ഖത്തറും ചേർന്നൊരുക്കുന്ന "എ വൺ എൻജിനീയറിങ് - യങ് കൊമ്പൻസ്" സൗജന്യ സമ്മർ ഫുട്‌ബോൾ ക്യാമ്പിന് ബിർള പബ്ലിക് സ്‌കൂൾ ഗ്രൗണ്ടിൽ തുടക്കമായി.

 75മത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഫുട്‌ബോൾ പരിശീലനം ഇന്ത്യൻ സ്പോർട്സ് സെന്റർ ജനറൽ സെക്രട്ടറി ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു.

കുട്ടികളിലെ കായികക്ഷമത വർധിപ്പിക്കാൻ ഉതകുന്ന ഇത്തരം ഒരു പദ്ധതിയുമായി മുന്നോട്ടു വന്ന മഞ്ഞപട ഖത്തറിനെ അദ്ദേഹം അഭിനന്ദിച്ചു.

കുട്ടികൾക്കുള്ള സൗജന്യ ജേഴ്‌സി വിതരണം മഞ്ഞപട ഖത്തർ പ്രസിഡന്റ് ദീപേഷ് ഗോവിന്ദൻകുട്ടിയും സെക്രട്ടറി അഖിൽ നൂറുദീനും ചേർന്ന് നിർവഹിച്ചു.
 
വേനലവധിക്കാലത്ത് കുട്ടികൾക്ക് ഫുട്‌ബോളിനോടുള്ള താൽപ്പര്യം പരിപോഷിപ്പിക്കുന്നതിനോടൊപ്പം കുട്ടികളിലെ ഒളിഞ്ഞിരിക്കുന്ന കായികക്ഷമത കണ്ടെത്തുക കൂടിയാണ് ക്യാമ്പിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

8 വയസ്സ് മുതൽ 18 വയസ്സ് വരെയുള്ള 150ൽ പരം കുട്ടികൾക്ക് പ്രായം അടിസ്ഥാനപ്പെടുത്തി വിവിധ ബാച്ചുകളിലായിട്ടാണ് പരിശീലനം. ഒരു മാസം നീണ്ടു നിൽക്കുന്ന ക്യാമ്പ് വൈകിട്ട് 6 മുതൽ 9 വരെ ബിർള പബ്ലിക് സ്‌കൂൾ, ഒലീവ് ഇന്റർനാഷണൽ സ്കൂൾ എന്നിവിടങ്ങളിലായാണ് നടക്കുന്നത്.

സന്തോഷ് ട്രോഫി നേടിയ കേരള ഫുട്‌ബോൾ ടീമിന്റെ കോച്ച് ബിനോ ജോർജ്ന്റെ  മേൽനോട്ടത്തിലാണ് പരിശീലനം. എ. എഫ്.സി കോച്ചിങ് ലൈസൻസ് ഉള്ള, അണ്ടർ 15 ഗോകുലം എഫ് സി യുടെ മുൻ കോച്ച്.സുനീഷ് ശിവൻ ആണ് മുഖ്യപരിശീലകൻ.സുവിത്ത് വാഴപുള്ളി ആണ് സഹപരിശീലകൻ.

ഇന്റഗ്രേറ്റഡ് ഇന്ത്യൻ കമ്യൂണിറ്റി സെന്ററിലെ കഞ്ചാനി ഹാളിൽ  നടന്ന ചടങ്ങിൽ  ഐ.എം.വിജയൻ ആണ് ക്യാമ്പിന്റെ ലോഞ്ചിങ്ങും ലോഗോ പ്രകാശനവും നടത്തിയത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597
 


Latest Related News