Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
പ്രവാസി കുട്ടികൾക്ക് അവസരം,അവധിക്കാലത്ത് സൗജന്യ ക്രാഫ്റ്റ് വെബിനാർ സംഘടിപ്പിക്കുന്നു

July 03, 2021

July 03, 2021

മനാമ : സാറ ക്രിയേഷൻസിന്റെ വേൾഡ് മലയാളി ക്രാഫ്റ്റ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ മധ്യവേനൽ അവധിക്കാലത്ത് കുട്ടികൾക്കായി സൗജന്യ ക്രാഫ്റ്റ് വെബിനാർ സംഘടിപ്പിക്കുന്നു. കുട്ടികളിലെ ക്രിയാത്മകമായ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമാക്കിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ജൂലൈ 03,04,05 തിയ്യതികളിലാണ് പരിപാടി. കരകൗശല മേഖലയിൽ വിദഗ്ദ്ധയായ കണ്ണൂർ പയ്യന്നൂർ സ്വദേശിനി റഷീദയാണ് ക്ലാസ്സ്‌ നയിക്കുക. ഫ്ലവർ മേക്കിങ്, വാൾ ഹാങ്ങിങ് ക്രാഫ്റ്റ്,ബോൾ ഡെക്കറേഷൻ, വൂള്ളെൻ ക്രാഫ്റ്റ് തുടങ്ങിയ
ഇനങ്ങ ളിലാണ് പരിശീലനം. കുട്ടികളിലെ ക്രിയാത്മകമായ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യമെന്നു സാറ ക്രിയേഷൻസ് അറിയിച്ചു. 17 വർഷത്തോളമായി ഈ രംഗത്തുള്ള റഷീദ മലേഷ്യ, ഒമാൻ, ഖത്തർ, കുവൈറ്റ്‌, ബഹ്‌റൈൻ,
യൂ എ ഇ എന്നിവിടങ്ങളിലുള്ള അസോസിയേഷൻസിനു വേണ്ടി ഓൺലൈൻ ആയും അബുദാബി, ബഹ്‌റൈൻ എന്നിവിടങ്ങളിൽ നേരിട്ടും ക്രാഫ്റ്റ് പരിശീലന പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ആയിക്കര ഉമ്മർ-ഖദീജ ദമ്പതികളുടെ മകളായ റഷീദ ഏര്യം പാറോൽ ഷെരീഫിന്റെ ഭാര്യയാണ്. ക്രാഫ്റ്റ് ശില്പശാലയിൽ താല്പര്യമുള്ളവർ https://chat.whatsapp.com/Gjv797hLEpc8J3dvZzyxMn

എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് 0097333936576 എന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക


Latest Related News