Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
ആതിഥേയ രാജ്യത്തെ ബഹുമാനിക്കണമെന്ന് ഫ്രഞ്ച് നായകൻ,ഹ്യൂഗോ ലോറിസും സംഘവും നാളെ ദോഹയിലെത്തും

November 15, 2022

November 15, 2022

ന്യൂസ് ഏജൻസി 

ദോഹ : ഫിഫ ലോകകപ്പ് വേളയിൽ ആതിഥേയ രാജ്യമായ  ഖത്തറിനോട് ആദരവ് പുലർത്തണമെന്ന് ഫ്രഞ്ച് ഫുട്‍ബോൾ നായകൻ ഹ്യൂഗോ ലോറിസ് പറഞ്ഞു.ലെ ബ്ലൂസ് എന്നറിയപ്പെടുന്ന ഫ്രഞ്ച് ദേശീയ ടീം വിജയമാവർത്തിക്കാൻ ലക്ഷ്യമാക്കി ഖത്തറിലേക്ക് പോകുന്നതിന് മുമ്പ്  ക്ലെയർ ഫോണ്ടെയ്‌നിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.നവംബർ 20 ന് ടൂർണമെന്റ് ആരംഭിക്കുന്നതിന് മുന്നോടിയായി ഫ്രഞ്ച് ടീം ബുധനാഴ്ച ദോഹയിൽ എത്തും, 

“ ഫ്രാൻസിൽ വിദേശികളെ സ്വാഗതം ചെയ്യുമ്പോൾ, അവർ ഞങ്ങളുടെ നിയമങ്ങൾ പാലിക്കണമെന്നും നമ്മുടെ സംസ്കാരത്തെ ബഹുമാനിക്കണമെന്നും ഞങ്ങൾ പലപ്പോഴും ആഗ്രഹിക്കുന്നു,  ഖത്തറിലേക്ക് പോകുമ്പോഴും  ഞങ്ങൾ അതുതന്നെ ചെയ്യും,അത്രയേ ഉള്ളൂ.." അദ്ദേഹം പറഞ്ഞു.

ദിദിയർ ദെഷാംപ്‌സിനു കീഴിൽ തുടർച്ചയായ രണ്ടാം തവണയും ലോകകപ്പുയർത്താൻ ലക്ഷ്യമാക്കിയാണ് ഫ്രാൻസ് നാളെ ഖത്തറിൽ എത്തുന്നത്.നവംബർ 22 ന് അൽ ജനൂബ് സ്റ്റേഡിയത്തിൽ ആസ്ട്രേലിയയുമായാണ് 2022 ലോകകപ്പിലെ ഫ്രാൻസിന്റെ അരങ്ങേറ്റ മത്സരം.ഗ്രൂപ് ഡിയിൽ 

 26ന് ഡെന്മാർക്കുമായും 30ന് ട്യുണീഷ്യയുമായും ഫ്രാൻസ് കൊമ്പുകോർക്കും.

അതേസമയം,ചില ഫ്രഞ്ച് പത്രങ്ങളും ചില നഗര മേയർമാരും ഉൾപെടെ ഖത്തർ ലോകകപ്പിനെതിരെ കടുത്ത വിമർശനങ്ങളുമായി ഇപ്പോഴും രംഗത്തുണ്ട്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.
 


Latest Related News