Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
തൃശൂർ സ്വദേശിയെ മക്കയിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

August 20, 2022

August 20, 2022

റിയാദ്: അവധി കഴിഞ്ഞ് കഴിഞ്ഞ ദിവസം നാട്ടില്‍നിന്ന് തിരിച്ചെത്തിയ തൃശൂര്‍ സ്വദേശിയെ മക്കയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മക്കയിലെ പി.സി.ടി കമ്പനിയില്‍ ജോലിചെയ്യുന്ന ചേലക്കര ആസിഫിനെയാണ്  ഉറക്കത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് മാസത്തെ അവധിക്കു ശേഷം കഴിഞ്ഞ ദിവസം വൈകിട്ടാണ് ആസിഫ് മക്കയില്‍ തിരിച്ചെത്തിയത്.

രാത്രി ഉറങ്ങിയ ആസിഫ് ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് പോലിസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി വാതില്‍ പൊളിച്ച് അകത്ത് കടന്ന് നോക്കിയപ്പോഴാണ്  മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. സാമൂഹിക പ്രവര്‍ത്തകന്‍ മുജീബ് പൂക്കോട്ടൂരിന്റെ നേതൃത്വത്തില്‍ അനന്തര നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News