Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
ഫോക്കസ് ഗോൾ സോക്കർ കപ്പ്,ഖത്തർ ബ്രസീല്‍ ഫാന്‍സ് ജേതാക്കള്‍

October 25, 2022

October 25, 2022

ന്യൂസ്‌റൂം ബ്യുറോ 
ദോഹ: ഖത്തറിലെ പ്രമുഖ യുവജന സംഘടനയായ ഫോക്കസ് ഇൻ്റർനാഷണൽ ഖത്തർ റീജ്യൻ സംഘടിപ്പിച്ച ഫുട്ബോൾ ഫാൻസുകൾക്കായുള്ള സോക്കര്‍ കപ്പ് മത്സരത്തില്‍ ബിദ എഫ് സിക്കെതിരെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ നേടി ഖത്തറിലെ ബ്രസീല്‍ ടീം ആരാധകരുടെ കൂട്ടായ്മയായ ബ്രസീല്‍ ഫാന്‍സ് ഖത്തര്‍  ജേതാക്കളായി.'ഗോൾ സോക്കർ' എന്ന പേരിൽ പതിനാറ് ടീമുകൾ മാറ്റുരച്ച ടൂർണമെന്റ് മുസൈമീറിലെ ഹാമില്‍ട്ടണ്‍ ഇന്‍റര്‍നാഷണല്‍ സ്കൂളില്‍ രണ്ടു ദിവസങ്ങളിലായാണ് നടന്നത്.

ലൂസേര്‍സ് ഫൈനല്‍ മത്സരത്തില്‍ ബിൻ ഗാനിം ബോയ്സിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി സ്പൈക്കേര്‍സ് എഫ് സി മൂന്നാം സ്ഥാനം നേടി. അർജൻ്റീന ഫാൻസ്, എപ്പാക്ക് എഫ് സി, ആൽഫ എഫ് സി, സോക്കർ ബോയ്സ്, റോവേർസ് എഫ് സി, ഒലേ എഫ് സി, ഫ്രൈഡേ എഫ് സി, ആസ്റ്റ് കോ എഫ് സി, ഡിഫൻ്റേർസ് എഫ് സി, ഓർബിറ്റ് എഫ് സി, വൈകിംങ്സ് എഫ് സി, ന്യൂട്ടൺ എഫ് സി എന്നിവരാണ് പങ്കെടുത്ത മറ്റു ടീമുകള്‍.

ചാമ്പ്യന്‍മാര്‍ക്കുള്ള ട്രോഫി ഫോക്കസ് ഇന്‍റര്‍നാഷണല്‍ ഖത്തര്‍ റീജ്യന്‍ സി ഇ ഒ ഹാരിസ് പി ടി, സി ഒ ഒ അമീര്‍ ഷാജി, ഫോക്കസ് ഇന്‍റര്‍നാഷണല്‍ ഇവന്‍റ് മാനേജര്‍ അസ്കര്‍ റഹ്മാന്‍ എന്നിവര്‍ വിതരണം ചെയ്തു. വിജയികള്‍ക്കായുള്ള കാഷ് പ്രൈസുകളും മറ്റു സമ്മാനങ്ങളും റേഡിയോ സുനോ ആര്‍ ജെ വിനു, മിയമിയ മാര്‍ക്കറ്റിംങ് എക്സിക്യൂട്ടീവ് കെല്‍വിന്‍, കാലിക്കറ്റ് നോട്ട്ബുക്ക് മാനേജര്‍ റിനീഷ്, മൊമന്‍റം മീഡിയ മാനേജര്‍ സഹീര്‍  എന്നിവരും വിജയികള്‍ക്കും റഫറിമാര്‍ക്കുമുള്ള മെഡലുകള്‍ ‍റിയാദ മെ‍ഡിക്കല്‍ സെന്‍റര്‍ ഡയറക്ടര്‍ ഡോ. കലാം, ഫോക്കസ് ഇന്‍റര്‍നാഷണല്‍ ഖത്തര്‍ റീജ്യന്‍ മാര്‍ക്കറ്റിംങ് മാനേജര്‍ ഹമദ് ബിന്‍ സിദ്ധീഖ്, എച്ച് ആര്‍ മാനേജര്‍ ഫായിസ് എളയോടന്‍,  ഫോക്കസ് ഇന്‍റര്‍നാഷണല്‍ മാര്‍ക്കറ്റിംങ് മാനേജര്‍ താജുദ്ദീന്‍ മുല്ലവീടന്‍ എന്നിവരും വിതരണം ചെയ്തു.

ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനും ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേ‍ടി മികച്ച കളിക്കാരനായി തെരെഞ്ഞെടുക്കപ്പെട്ട ബ്രസീല്‍ ഫാന്‍സ് താരം റഈസിനുള്ള ബെസ്റ്റ് പ്ലേയര്‍ ട്രോഫി ഫൈവ് പോയിന്‍റ് എന്‍റര്‍ടൈന്‍മെന്‍റ് ഡയറക്ടര്‍ സിബി സമ്മാനിച്ചു.

പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ അബ്ദുറഊഫ് കൊണ്ടോട്ടി, ക്വൂ ഐ  ഐ സി പ്രസിഡണ്ട് കെ എന്‍ സുലൈമാന്‍ മദനി, ഫോക്കസ് ഇന്‍റര്‍നാഷണല്‍ സി ഇ ഒ ഷമീര്‍ വലിയവീട്ടില്‍, അഡ്വൈസറി ചെയര്‍മാന്‍ ഡോ. നിഷാന്‍ പുരയില്‍, ക്വൂ ഐ എഫ് പ്രതിനിധി നിസ്താര്‍ പട്ടേല്‍, അല്‍മുഫ്ത റെന്‍റ് എ കാര്‍ എം ഡി സിയാദ് ഉസ്മാന്‍, റേഡിയോ സുനോ എം ഡി അമീര്‍ അലി തുടങ്ങി പ്രമുഖര്‍ വ്യത്യസ്ത സെഷനുകളിലായി പരിപാടിയിൽ പങ്കെടുത്തു.

പരിപാടിക്ക് ഫോക്കസ് ഇന്‍റര്‍നാഷണല്‍ ഖത്തര്‍ റീജ്യന്‍ സി എഫ് ഒ സഫീറുസ്സലാം, സ്പോര്‍ട്സ് മാനേജര്‍ അനീസ് സി ഹനീഫ്, ഇവന്‍റ് മാനേജര്‍ മൊയ്ദീന്‍ ഷാ, ക്യൂ എ ക്യൂ സി മാനേജര്‍ റാഷിക് ബക്കര്‍ എന്നിവര്‍ നേതൃത്വം നല്‍കി. അഡ്മിന്‍ മാനേജര്‍ അമീനുര്‍റഹ്മാന്‍ ‌എ എസ്, ഡെപ്യൂട്ടി സി ഇ ഒ നാസര്‍ ടി പി, മിദ് ലാജ് ലത്തീഫ്, ആശിക് ബേപ്പൂര്‍, യുസുഫ് ബിന്‍ മഹ്മൂദ്, സജീര്‍ പുനത്തില്‍, മുസ്തഫ തിരുവങ്ങൂര്‍, അസ്ഹര്‍ നൊച്ചാട് എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻhttps://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.വീഡിയോകൾ കാണാൻ  https://www.youtube.com/c/NewsRoomme സബ്സ്ക്രൈബ് ചെയ്യുക


Latest Related News