Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
താൻസാനിയയിൽ ആദ്യ വനിതാ പ്രസിഡണ്ട് സ്ഥാനമേറ്റു

March 19, 2021

March 19, 2021

താന്‍സാനിയയുടെ ആറാം പ്രസി‍ന്‍റായി സാമിയ സുലുഹു ഹസ്സന്‍ നിയമിതയായി. ഹൃദ്രോഗത്തെത്തുടര്‍ന്ന് പ്രസിഡന്‍റായിരുന്ന ജോണ്‍ മഗുഫുളി അന്തരിച്ചതിനാലാണ് വൈസ് പ്രസിഡന്‍റ് പദവിയിലുണ്ടായിരുന്ന സാമിയ പ്രസിഡന്‍റായി ചുമതലയേറ്റത്. ആഫ്രിക്കയില്‍ നിലവിലുള്ള ഭരണാധികാരികളില്‍ ഏക വനിതയാണ് സാമിയ ഹസ്സന്‍. എത്യോപ്യയില്‍ സഹ്ലെ സെവ്ദെ എന്ന വനിത പ്രസിഡന്‍റ് പദവിയില്‍ ഉണ്ടെങ്കിലും അവര്‍ക്ക് ഭരണച്ചുമതലകളില്ല.

2015ലാണ് സാമിയ ഹസ്സന്‍ മഗുഫുളി സര്‍ക്കാരില്‍ വൈസ് പ്രസിഡന്‍റായി സ്ഥാനമേല്‍ക്കുന്നത്. താന്‍സാനിയയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതുമുതല്‍ അധികാരത്തിലിരിക്കുന്ന ചാമ ച മാപിന്‍ഡുസി എന്ന കക്ഷിയില്‍ അംഗമായ സാമിയ നിരവധി വന്‍ മരങ്ങളെ വെട്ടിമാറ്റിയാണ് അധികാരകേന്ദ്രങ്ങള്‍ അലങ്കരിച്ചത്. 2021 മുതല്‍ അഞ്ചുവര്‍ഷമാണ് സാമിയയുടെ പ്രസിഡന്‍റ് പദവിയുടെ കാലാവധി.

ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News