Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
തോറ്റിട്ടും പുറത്താവാതെ പോളണ്ട്,സൗദിയെ തോൽപിച്ച മെക്സിക്കോ പുറത്തേക്ക്

December 01, 2022

December 01, 2022

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക്
ദോഹ : അർജന്റീനയോട് മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് തോറ്റെങ്കിലും ഗോൾ ശരാശരിയിലെ നേട്ടവുമായി പോളണ്ട് രണ്ടാം റൗണ്ടിലേക്ക് കടന്നു.വിജയത്തിനപ്പുറം മറ്റൊന്നും ചിന്തിക്കാനാകാതെ പോളണ്ടിനെ നേരിടാനിറങ്ങിയ അർജന്റീന രണ്ടാം പകുതിയിൽ നേടിയ രണ്ട് ഗോളുകളാണ് വിജയക്കുതിപ്പിലേക്ക് നയിച്ചത്.. ഗോൾ അകന്നുനിന്ന ആദ്യ പകുതിയിലെ നിരാശ മുഴുവൻ മറികടന്ന് അർജന്റീന മത്സരത്തിന്റെ 46ാം മിനിറ്റിൽ അലക്സിസ് മക് അലിസ്റ്ററിലൂടെയാണ് ആദ്യ ഗോൾ സ്വന്തമാക്കിയത്. തുടർന്ന് 68ാം മിനിറ്റിൽ ആൽവരസാണ് അർജന്റീനയ്ക്കായി മിന്നുന്ന ഗോൾ നേടിയത്.

അതേസമയം,ലോകകപ്പ് ഗ്രൂപ്പ് സിയിൽ മെക്സിക്കോ സൗദി അറേബ്യയെ തകർത്തു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മെക്സിക്കോയുടെ ജയം. മത്സരത്തിൽ വിജയിച്ചെങ്കിലും പ്രീ കോർട്ടർ കാണാതെ പുറത്തായിരിക്കുകയാണ് മെക്സിക്കോ. 47ാം മിനിറ്റില്‍ ഹെന്‍ഡ്രി മാര്‍ട്ടിനും 52ാം മിനിറ്റില്‍ ഫ്രീകിക്കിലൂടെ ലൂയിസ് ചാവേസുമാണ് മെക്സിക്കോക്കായി ഗോൾ നേടിയത്. സലേം അൽ ദവ്സാരിയാണ് സൗദിക്കായി ഇൻജറി ടൈമിൽ ഗോള്‍ നേടിയത്.

മെക്സിക്കൻ മുന്നേറ്റമാണ് ആദ്യ പകുതിയില്‍ കണ്ടത്. എന്നാല്‍ ഗോള്‍ മാത്രം കണ്ടെത്താനായില്ല. ആദ്യ പകുതിയില്‍ 11 ഷോട്ടുകളാണ് മെക്സിക്കോ ഉതിര്‍ത്തത്. കളി തുടങ്ങി മൂന്നാം മിനിറ്റില്‍ അലക്‌സിസ് വെഗയുടെ ഗോളെന്നുറച്ച ഷോട്ട് സൗദി ഗോള്‍കീപ്പര്‍ മുഹമ്മദ് അല്‍ ഒവൈസ് തടയുകയായിരുന്നു. ഏഴാം മിനിറ്റില്‍ ഹെന്‍ഡ്രി മാര്‍ട്ടിന്‍റെ ശ്രമവും 26 ാം മിനിറ്റില്‍ ലൊസാനോയുടെ ശ്രമവും ഒവൈസിന് മുന്നില്‍ നിഷ്പ്രഭമായി.

പ്രീ ക്വാർട്ടർ ഘട്ടം ഉറപ്പിക്കാൻ നിർണായ മത്സരങ്ങൾക്കായി ഇന്നും ടീമുകൾ കളത്തിലിറങ്ങും. ബെൽജിയം, മൊറോക്കോ, ജപ്പാൻ, ജർമനി എന്നീ ടീമുകൾക്ക് ഇന്ന് ജീവന്മരണ പോരാട്ടങ്ങളാണ് ഉള്ളത്. ക്രൊയേഷ്യക്കും ഇന്നത്തെ കളി നിർണായകമാണ്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/C2rupFykVgXBqmlpJc6amX എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News