Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിൽ ഓൺലൈൻ സാമ്പത്തിക ഇട്ടപാടുകൾക്ക് ഒരു ദിനാർ ഫീ,തീരുമാനം തൽകാലം നടപ്പാക്കില്ല

May 09, 2022

May 09, 2022

കുവൈത്ത് സിറ്റി : കുവൈത്തില്‍ ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടുകള്‍ക്ക്‌ ട്രാന്‍സ്ഫര്‍ ഫീസായി 1 ദിനാര്‍ ഈടാക്കുവാനുള്ള തീരുമാനം താല്‍ക്കാലികമായി നിര്‍ത്തി വെച്ചു.

ഇത്തരം ഫീസ് ചുമത്തുന്നതിന് പുതിയ അംഗീകാരങ്ങള്‍ ആവശ്യമാണെന്ന് കുവൈത്ത്‌ സെന്റ്രല്‍ ബാങ്ക്‌ വ്യക്തമാക്കി.

ജൂണ്‍ 1 മുതല്‍ ശമ്പള കൈമാറ്റം ഉള്‍പ്പെടെയുള്ള എല്ലാ ഓണ്‍ലൈന്‍ കൈമാറ്റങ്ങള്‍ക്കും ട്രാന്‍സ്ഫര്‍ ഫീസായി 1 ദിനാര്‍ ഈടാക്കുവാനുള്ള പ്രാദേശിക ബാങ്കുകളുടെ തീരുമാനമാണ്‌ സെന്റ്രല്‍ ബാങ്ക്‌ താല്‍ക്കാലികമായി നിര്‍ത്തി വച്ചത്‌.

കോര്‍പ്പറേറ്റ് അക്കൗണ്ടുകളിലേക്കുള്ള കൈമാറ്റത്തിന് ഒരു ദിനാറും വ്യക്തിഗത അക്കൗണ്ടുകളിലേക്കുള്ള കൈമാറ്റത്തിനു 500 ഫില്‍സും ഈടാക്കുവാനായിരുന്നു തീരുമാനം. ഇക്കാര്യം പ്രാദേശിക ബാങ്കുകള്‍ നേരത്തെ ഉപഭോക്താക്കളെ അറിയിക്കുകയും ചെയ്തിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക  


Latest Related News