Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
കുവൈത്തിൽ ഫാമിലി വിസകൾ ഉടൻ പുനരാരംഭിച്ചേക്കുമെന്ന് റിപ്പോർട്ട്

June 12, 2023

June 12, 2023

ന്യൂസ്‌റൂം ബ്യുറോ 

കുവൈത്ത് സിറ്റി : കുവൈത്തില്‍ താൽകാലികമായി നിർത്തിവെച്ച  കുടുംബ വിസകള്‍ ഉടൻ വീണ്ടും അനുവദിച്ചു തുടങ്ങുമെന്ന് റിപ്പോർട്ട്.പ്രാദേശിക അറബ് ദിനപത്രമായ അൽ റായ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അതേസമയം, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല.

കഴിഞ്ഞ ജൂണിലാണ് കുവൈത്തിൽ ഫാമിലി വിസ അനുവദിക്കുന്നത് നിര്‍ത്തിവച്ചത്. ആദ്യ ഘട്ടത്തിൽ ഭാര്യ, കുട്ടികൾ എന്നിവർക്കാണ് വിസകള്‍ അനുവദിക്കുകയെന്നാണ് സൂചന.കഴിഞ്ഞ ദിവസം സ്പോര്‍ട്സ് ,സാംസ്കാരിക,സാമൂഹിക രംഗത്തുള്ളവര്‍ക്ക് പുതിയ വിസ അനുവദിക്കുവാന്‍ അഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയിരുന്നു. കോവിഡ് ഭീഷണി നീങ്ങിയതിനു പിറകെ വിസ നല്‍കുന്നത് പുനരാരംഭിച്ചിരുന്നെങ്കിലും, പുതിയ സംവിധാനം നടപ്പാക്കുന്നതിന്‍റെ ഭാഗമായി ജൂണില്‍ വിസ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തുകയായിരുന്നു.മലയാളികള്‍ അടക്കം നൂറുക്കണക്കിന് കുടുംബങ്ങളാണ് ഫാമിലി വിസ അനുവദിക്കുന്നത് താൽക്കാലികമായി നിർത്തിയതിനെ തുടര്‍ന്ന് ബുദ്ധിമുട്ടിലായത്.

പുതിയ നീക്കം മാസങ്ങളായി കുടുംബത്തെ കൊണ്ടുവരുവാന്‍ കാത്തിരിക്കുന്ന ഇന്ത്യക്കാര്‍ അടക്കമുള്ള വിദേശികള്‍ക്ക് ആശ്വാസമാകും. കുവൈത്തില്‍ സ്ഥിര താമസക്കാരായ വിദേശികള്‍ക്ക് മൂന്നുമാസ കാലാവധിയുള്ള ഫാമിലി, ടൂറിസ്റ്റ് വിസിറ്റ് വിസ ലഭിക്കാന്‍ നിലവിലെ നിയമപ്രകാരം 250 ദിനാര്‍ ആണ് കുറഞ്ഞ ശമ്പളനിരക്ക്.അതിനിടെ കുറഞ്ഞ ശമ്പളനിരക്ക് വര്‍ധിപ്പിക്കണമെന്ന നിര്‍ദേശവും താമസകാര്യ വകുപ്പ് സജീവമായി പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz


Latest Related News