Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിൽ ഇന്ന് മുതൽ ഇന്റർനെറ്റ് സേവനം ഉണ്ടായിരിക്കില്ലെന്ന് വ്യാജവാർത്ത പ്രചരിക്കുന്നു 

March 14, 2020

March 14, 2020

കുവൈത്ത് സിറ്റി: കുവൈത്തില്‍ ശനിയാഴ്ച രാവിലെ രാവിലെ ഒമ്ബത് മണി മുതല്‍ ഉച്ചയ്ക്ക് രണ്ടുമണി വരെ ഇന്‍റര്‍നെറ്റ് ഉണ്ടാവില്ലെന്ന് വ്യാജപ്രചാരണം. ഇത് നിഷേധിച്ച്‌ ആഭ്യന്തര മന്ത്രാലയം സര്‍ക്കുലര്‍ പുറത്തിറക്കി.

കൂടാതെ, ശനിയാഴ്ച രാവിലെ 9  മുതല്‍ ഉച്ചയ്ക്ക് രണ്ടുമണി വരെ പുറത്തിറങ്ങി നടക്കരുതെന്ന് മറ്റൊരു വ്യാജ പ്രചാരണവുമുണ്ടായി. ഈ സമയത്ത് പുറത്തിറങ്ങിയാല്‍ 500 ദീനാര്‍ വരെ പിഴ ചുമത്തുമെന്നായിരുന്നു സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്.

വ്യാജ വാര്‍ത്ത ഉണ്ടാക്കുന്നവര്‍ക്കും പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരെ ശക്തമായ നടപടിയുണ്ടാവുമെന്ന് അധികൃതര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.ഇതിനിടെ കുവൈത്തിൽ എല്ലാ വിമാനസർവീസുകളും നിർത്തിവെച്ചിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക.


Latest Related News