Breaking News
മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി | കോഴിക്കോട് രണ്ട് പേർക്ക് വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ചു | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം; 94 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു |
വാക്സിനെടുത്ത എല്ലാവർക്കും ഇന്ത്യയിൽ നിന്ന് നേരിട്ട് സൗദിയിൽ എത്താമോ? വാർത്ത വ്യാജമെന്ന് അധികൃതർ

September 28, 2021

September 28, 2021

ജിദ്ദ: വാക്​സിനെടുത്ത എല്ലാവര്‍ക്കും ഇന്ത്യയില്‍നിന്ന് സൗദി അറേബ്യയിലേക്ക് ഒക്ടോബര്‍ ഒന്നു മുതല്‍ നേരിട്ട്​ പ്രവേശിക്കാമെന്ന തരത്തിൽ വ്യാജ വാര്‍ത്ത പ്രചരിക്കുന്നു. നേരിട്ടുള്ള വിമാന സര്‍വിസുകള്‍ ആരംഭിക്കുമെന്ന രീതിയിലാണ്​ സമൂഹ മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത പ്രചരിക്കുന്നത്​.

ഇന്ത്യക്ക് പുറമെ, ബംഗ്ലാദേശ്, പാക്കിസ്​താന്‍ എന്നിവിടങ്ങളില്‍നിന്ന് വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചവര്‍ക്ക് നേരിട്ട്​ വരാമെന്നാണ് പ്രമുഖ ഇംഗ്ലീഷ് പത്രത്തി​െന്‍റ ലോഗോയും പേരും ഉപയോഗിച്ചുള്ള വ്യാജ ട്വീറ്റില്‍ പറയുന്നത്. വാട്​സ്​ആപ്പ്​​, ഫേസ്​ബുക്ക് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലാണ് ഈ വ്യാജ പ്രചാരണം നടക്കുന്നത്.

നിലവില്‍ സൗദി അധികൃതര്‍ ഇത്തരത്തില്‍ അറിയിപ്പ് പുറത്തുവിട്ടിട്ടില്ല. സൗദിയില്‍നിന്ന്​ രണ്ട്​ ഡോസ്​ വാക്​സിനെടുത്തവര്‍ക്ക്​ മാത്രമാണ്​ നിലവില്‍ നേരിട്ട്​ പ്രവേശനാനുമതി. അല്ലാത്തവര്‍ക്ക്​ ഇന്ത്യക്ക് പുറത്ത് 14 ദിവസം താമസിച്ച ശേഷമേ സൗദിയിലേക്ക്​ പ്രവേശനാനുമതിയുള്ളൂ.

ഇന്ത്യയില്‍നിന്ന് നേരിട്ടുള്ള വിമാന സര്‍വിസ് ആരംഭിക്കുന്നതിന് വിദേശ മന്ത്രിതലത്തില്‍ ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ഉടന്‍ നീങ്ങുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.


Latest Related News