Breaking News
മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി | കോഴിക്കോട് രണ്ട് പേർക്ക് വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ചു | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം; 94 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു |
സൗദിയിൽ കൊല്ലപ്പണിക്കാരൻ ദന്തഡോക്ടറായി,ഒടുവിൽ പിടിയിൽ 

March 15, 2021

March 15, 2021

റിയാദ് : ദക്ഷിണ റിയാദിൽ ദന്തഡോക്ടറായി ചികിത്സ നടത്തിവന്ന കൊല്ലപ്പണിക്കാരൻ പിടിയിലായി.ഇഖാമയിൽ 'കൊല്ലപ്പണിക്കാരൻ' എന്ന് രേഖപ്പെടുത്തിയ വ്യാജ ഡോക്ടർ ഉൾപെടെ ഏതാനും വിദേശികളും അംഗീകാരമില്ലാതെ പ്രവർത്തിച്ചുവരികയായിരുന്ന ഡെന്റൽ ക്ലിനിക്കിൽ നിന്ന് അറസ്റ്റിലായി.താമസസ്ഥലം കേന്ദ്രീകരിച്ച് ദന്തരോഗചികിത്സ നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് റിയാദ് ആരോഗ്യവിഭാഗം പോലീസുമായി ചേർന്ന് നടത്തിയ റെയിഡിലാണ് ഇവരെ പിടികൂടിയത്.രോഗികളെ ചികിൽസിക്കാൻ ഉപയോഗിച്ചിരുന്ന നിരവധി മെഡിക്കൽ സാമഗ്രികളും ഇവിടെ നിന്ന് അധികൃതർ കണ്ടുകെട്ടിയിട്ടുണ്ട്.വിശദമായ അന്വേഷണത്തിനായി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന്  കൈമാറിയതായി പോലീസ് അറിയിച്ചു.

നിയമത്തെ വെല്ലുവിളിച്ച് അംഗീകൃതമല്ലാത്ത രീതിയിൽ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യവിഭാഗം മുന്നറിയിപ്പ് നൽകി.സൗദിയിൽ വ്യാജ ചികിത്സ ചികിത്സ നടത്തി പിടിയിലായാൽ ആറു മാസം ജയിൽ ശിക്ഷയും ഒരു ലക്ഷം റിയാൽ പിഴ അടക്കുകയും വേണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.    


Latest Related News