Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ഭർത്താവ് കുവൈത്തിൽ നിന്നെത്തിയ ദിവസം ഭാര്യ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

September 21, 2022

September 21, 2022

ന്യൂസ്‌റൂം ബ്യുറോ 
വിദേശത്തുനിന്ന്‌ ഭര്‍ത്താവ് നാട്ടിലെത്തിയ ദിവസം ഭാര്യയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.കുവൈത്തിൽ ജോലി ചെയ്യുന്ന

ചടയമംഗലം അക്കോണം പ്ലാവിള വീട്ടില്‍ കിഷോറിന്റെ ഭാര്യ ലക്ഷ്‌മി (23)യാണ് മരിച്ചത്. ഒരുവര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഒരു മാസം കഴിഞ്ഞ്‌ കുവൈത്തിലേക്കു മടങ്ങിയ കിഷോര്‍ ചൊവ്വാഴ്ച രാവിലെ പത്തോടെയാണ്‌ നാട്ടിലെത്തിയത്.. സാധനങ്ങള്‍ ഇറക്കിവച്ച്‌ അകത്തുകയറി നോക്കിയപ്പോള്‍ മുകളിലത്തെ മുറിയുടെ വാതില്‍ അടഞ്ഞുകിടക്കുകയായിരുന്നു. അടൂരില്‍നിന്ന്‌ ലക്ഷ്‌മിയുടെ അമ്മയെ വിളിച്ചുവരുത്തിയശേഷം മാത്രമാണ്‌ വാതില്‍ ചവിട്ടിത്തുറന്നത്‌.

സംഭവം പൊലീസില്‍ അറിയിച്ചത്‌ മൃതദേഹം പുറത്തെടുത്ത്‌ ആംബുലന്‍സില്‍ കയറ്റിയശേഷം. ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടുണ്ട്‌. ചടയമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.

അടൂരിലെ സ്വന്തം വീട്ടിലായിരുന്ന ലക്ഷ്‌മി ഞായറാഴ്‌ചയാണ് കിഷോറിന്റെ വീട്ടിലെത്തിയത്. ഭര്‍ത്താവിന്റെ അമ്മയും രണ്ടു സഹോദരിമാരുമായിരുന്നു ഇവിടെ താമസം.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News