Breaking News
ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി | കോഴിക്കോട് രണ്ട് പേർക്ക് വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ചു | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം; 94 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു | വെടിനിര്‍ത്തല്‍ ചർച്ചയ്ക്കായി ഇസ്രായേൽ സംഘം കെയ്‌റോയിലേക്ക്; നിർദേശങ്ങൾ ഹമാസ് അംഗീകരിച്ചു | സൗദിയിൽ വാഹനാപകടത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു |
സൗദിയിൽ ഫൈനൽ എക്സിറ്റിൽ രാജ്യം വിടുന്നവർക്ക് തിരിച്ചു വരാമെന്ന് അധികൃതർ

August 29, 2019

August 29, 2019

ജിദ്ദ : ഫൈനൽ എക്സിറ്റിൽ നാട്ടിൽ പോകുന്ന വിദേശിക്ക്‌ മൂന്നു വർഷത്തേയ്ക്ക്‌‌ രാജ്യത്ത്‌ പ്രവേശിക്കാനാവില്ലെന്ന പ്രചാരണം തെറ്റാണെന്ന് സൗദി പാസ്പോർട്ട്‌ വിഭാഗം (ജവാസാത്ത്‌) വ്യക്തമാക്കി. സാധാരണ രീതിയിൽ ഫൈനൽ എക്സിറ്റിൽ രാജ്യം വിട്ട ആർക്കും അവർക്കെതിരെ മറ്റു പ്രശ്നങ്ങളില്ലെങ്കിൽ പുതിയ വീസയിൽ മടങ്ങി വരാൻ നിയമ തടസ്സങ്ങളൊന്നുമില്ലെന്ന് ജവാസാത്ത്‌ പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം, രാജ്യത്ത്‌ തങ്ങുന്ന വിദേശി താമസ രേഖ അവധി കഴിഞ്ഞ്‌ മൂന്ന് ദിവസത്തിനകം പുതുക്കിയില്ലെങ്കിൽ പിഴ ഈടാക്കും. ആദ്യഘട്ടത്തിൽ ഇത്‌ 500 റിയാലും രണ്ടാം തവണ ആവർത്തിച്ചാൽ 1000 റിയാലുമാണ്‌ പിഴ. മൂന്നാം തവണയും താമസ രേഖ പുതുക്കാൻ വൈകിക്കുന്ന പക്ഷം നാടുകടത്തൽ ശിക്ഷ നടപ്പാക്കുമെന്നും അധികൃതർ അറിയിച്ചു. കുടുംബ വീസയിലുള്ളവർ അവരുടെ കുടുംബം നാട്ടിലാണെങ്കിലും ഈ സംവിധാനത്തിൽ താമസ രേഖ പുതുക്കാൻ കുടുംബനാഥൻ സൗദിയിൽ ഉണ്ടായാൽ മതിയെന്ന് ജവാസാത്ത്‌ വ്യക്തമാക്കി.


Latest Related News