Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിൽ തിരിച്ചെത്തുന്ന പ്രവാസികൾ മൂന്നു ദിവസത്തിനകം ആരോഗ്യമന്ത്രാലയത്തെ വിവരം അറിയിക്കണം

March 09, 2020

March 09, 2020

കുവൈത്ത് സിറ്റി  :  ഇന്ത്യയുള്‍പ്പെടെള്ള രാജ്യങ്ങളില്‍ നിന്ന് കുവൈത്തിൽ എത്തുന്ന വിദേശികള്‍ 72 മണിക്കൂറിനുള്ളില്‍ രാജ്യത്തെ ആരോഗ്യ കേന്ദ്രങ്ങളിൽ റിപ്പോര്‍ട്ട് ചെയ്യണമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. എയര്‍പോര്‍ട്ടില്‍ ലഭിക്കുന്ന മെഡിക്കല്‍ കാര്‍ഡില്‍ നിഷ്‌കര്‍ഷിക്കുന്ന ക്ലിനിക്കുകളിലാണ് യാത്രക്കാര്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത്. കഴിഞ്ഞ ദിവസം വലിയ തോതിലുള്ള തിരക്കാണ് സബാന്‍ ക്ലിനിക്കില്‍ അനുഭവപ്പെട്ടത്. ഇവിടെ കൂടുതല്‍ ജീവനക്കാരെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറീയിച്ചു.

കോവിഡ്19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചതന്നും മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്ക് ഒരു മാസം തടവും അമ്പത്  കുവൈത്ത് ദിനാര്‍ പിഴ ശിക്ഷയും ഈടാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ന് ഉച്ചവരെയുള്ള കണക്കനുസരിച്ച്‌ രാജ്യത്തെ മൊത്തം കോവിഡ്-19 രോഗബാധിതരുടെ എണ്ണം അറുപത്തി അഞ്ചാണ്.


Latest Related News