Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
കുവൈത്തിലെ പ്രവാസികൾക്ക് തിരിച്ചടിയാവും,വിസ കാലാവധി അഞ്ചുവർഷമാക്കി ചുരുക്കാൻ നീക്കം

July 24, 2023

July 24, 2023

ന്യൂസ്‌റൂം ബ്യുറോ 

കുവൈത്ത് സിറ്റി : വിദേശികളെ ദീർഘകാലം  രാജ്യത്ത് തങ്ങാന്‍ അനുവദിക്കുന്നത് തടയാന്‍ കുവൈത്ത് നിയമനിര്‍മാണത്തിനൊരുങ്ങുന്നു. വിദേശ തൊഴിലാളികളുടെ റെസിഡന്‍സി പെര്‍മിറ്റുകളുടെ സാധുത അഞ്ച് വര്‍ഷമായി പരിമിതപ്പെടുത്തുവാനാണ് നിര്‍ദ്ദേശം.

ഇതിനായി നിലവിലെ താമസ നിയമം പുനപ്പരിശോധിക്കാന്‍ ഒരുങ്ങുകയാണ് കുവൈത്ത് സര്‍ക്കാര്‍. ഒക്ടോബര്‍ അവസാനത്തോടെ നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കുമെന്ന് കുവൈത്ത് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ സ്വദേശി-വിദേശി അസന്തുലിതാവസ്ഥ കണക്കിലെടുത്താണ് പുതിയ നീക്കം.

പ്രവാസി ജനസംഖ്യ നിയന്ത്രിക്കുന്നതിലൂടെ രാജ്യത്തെ ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കുവാന്‍ കഴിയും. മന്ത്രിസഭയുടെ അനുമതിക്ക് ശേഷം ദേശീയ അസംബ്ലിയുടെ അംഗീകാരത്തിനായി കരട് നിര്‍ദ്ദേശം പാര്‍ലിമെന്റിന് മുന്നില്‍ വെക്കും. രാജ്യത്തെ വിദേശ നിക്ഷേപകര്‍ക്ക് 15 വര്‍ഷം വരെ താമസ രേഖ അനുവദിക്കും. സ്വദേശി സ്ത്രീകള്‍ക്ക് വിദേശി ഭര്‍ത്താവില്‍ ജനിച്ച മക്കള്‍ക്ക് പത്ത് വര്‍ഷത്തെ താമസ രേഖ അനുവദിക്കാനും കരട് നിയമത്തില്‍ നിര്‍ദ്ദേശിച്ചു.

താമസ വിസ കാലാവധി കുറക്കാനുള്ള ശുപാര്‍ശക്ക് പാര്‍ലിമെന്റ് അംഗീകാരം ലഭിക്കുകയാണെങ്കില്‍ പ്രവാസികള്‍ക്ക് വന്‍ തിരിച്ചടിയാകും. ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ താമസിക്കുന്ന ഗള്‍ഫ് രാജ്യമാണ് കുവൈത്ത്. ഇതിലധികവും മലയാളികളാണ്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News