Breaking News
ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി | കോഴിക്കോട് രണ്ട് പേർക്ക് വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ചു | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം; 94 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു | വെടിനിര്‍ത്തല്‍ ചർച്ചയ്ക്കായി ഇസ്രായേൽ സംഘം കെയ്‌റോയിലേക്ക്; നിർദേശങ്ങൾ ഹമാസ് അംഗീകരിച്ചു | സൗദിയിൽ വാഹനാപകടത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു |
സുഡാനില്‍ നിന്ന് ഇന്ത്യക്കാരെ ജിദ്ദ വഴി ഒഴിപ്പിക്കും

April 19, 2023

April 19, 2023

ന്യൂസ്‌റൂം ബ്യൂറോ
ജിദ്ദ: ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനില്‍ നിന്നുള്ള ഇന്ത്യക്കാരെ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ജിദ്ദ വഴി ഒഴിപ്പിക്കും. ഇതിനായുള്ള ആദ്യ വിമാനം ഡല്‍ഹിയില്‍ നിന്ന് ജിദ്ദ ലക്ഷ്യമാക്കി പുറപ്പെട്ടുവെന്ന് അധികൃതര്‍ വ്യക്തമാക്കി. വിമാനം ജിദ്ദയില്‍ ലാന്‍ഡ് ചെയ്തശേഷം സുഡാനിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കും. തുടര്‍ന്ന് സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ജിദ്ദയിലെത്തിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 

സുഡാനില്‍ മൂവായിരത്തോളം ഇന്ത്യക്കാരുണ്ടെന്നാണ് കണക്ക്. സുഡാനില്‍ നിന്നുള്ള ഇന്ത്യക്കാരെ വ്യോമസേനയുടെ വിമാനത്തില്‍ ജിദ്ദയില്‍ എത്തിച്ചശേഷം ഇവിടെ നിന്ന് ചാര്‍ട്ടേഡ് വിമാനത്തിലായിരിക്കും ഇന്ത്യയിലെത്തുക. ജിദ്ദയിലെത്തുന്ന ഇന്ത്യക്കാര്‍ക്ക് ജിദ്ദ ഇന്ത്യന്‍ എംബസി സ്‌കൂളിലാണ് താമസ സൗകര്യം ഏര്‍പ്പെടുത്തുന്നത്. അതേസമയം, സുഡാനിലെ ഇന്ത്യന്‍ പൗരന്മാരോട് പുറത്തിറങ്ങരുതെന്ന് സുഡാന്‍ ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു. 

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News