Breaking News
ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി | കോഴിക്കോട് രണ്ട് പേർക്ക് വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ചു | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം; 94 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു | വെടിനിര്‍ത്തല്‍ ചർച്ചയ്ക്കായി ഇസ്രായേൽ സംഘം കെയ്‌റോയിലേക്ക്; നിർദേശങ്ങൾ ഹമാസ് അംഗീകരിച്ചു | സൗദിയിൽ വാഹനാപകടത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു |
സൗദിയിൽ കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എറണാകുളം പറവൂർ സ്വദേശി നിര്യാതനായി

July 27, 2023

July 27, 2023

ന്യൂസ്‌റൂം ബ്യുറോ 

കാറപകടത്തിൽ ഗുരുതര പരുക്കേറ്റ് അസീർ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന എറണാകുളം പറവൂർ ചിറ്റാറ്റുകര കണ്ണച്ചങ്ങാട്ട് വീട്ടിൽ ജ്യോതി ദാസ് (61) നിര്യാതനായി.
ഒരുമാസം മുമ്പാണ് ജ്യോതി ദാസ് ഓടിച്ച വാഹനത്തിന് പിറകിൽ സൗദി പൗരന്റെ വാഹനമിടിച്ച് അപകടമുണ്ടായത്.
 20 വർഷത്തിലേറെയായി സൗദിയിലുള്ള ജ്യോതിദാസ് മസ്‌ക്കിയിൽ പഞ്ചർ സർവ്വീസിംഗ് ജോലി ചെയ്ത് വരികയായിരന്നു. അസീർ പ്രവാസി സംഘം മസ്‌ക്കി യൂണിറ്റ് കമ്മറ്റി അംഗമാണ്. ഭാര്യ: സുലഭ, മകൾ: ഭദ്ര. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News