Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ലുലു ജീവനക്കാരൻ സൗദിയിൽ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

September 16, 2022

September 16, 2022

ന്യൂസ്‌റൂം ബ്യുറോ 

ജുബൈല്‍:  എറണാകുളം പള്ളുരുത്തി നമ്പ്യാമ്പുറം സ്വദേശി  കണ്ടത്തിപ്പറമ്പിൽ ഹബീബിന്റെ മകൻ  കെ.അജീഷ് (29) ഹൃദയാഘാതത്തെ തുടര്‍ന്ന് സൗദിയിൽ നിര്യാതനായി. ലുലു ജുബൈല്‍ റോയല്‍ കമീഷന്‍ ബ്രാഞ്ച് മാനേജറായ അജീഷ്  വ്യാഴാഴ്ച  നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു.

ഉടന്‍ സമീപത്തെ കിംസ് ആശുപത്രിയിലും തുടര്‍ന്ന് ജുബൈല്‍ ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അഞ്ചു വര്‍ഷമായി ലുലുവില്‍ സേവനമനുഷ്ടിക്കുന്നു. മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. മാതാവ്: സാജിത, ഭാര്യ: സുഹാന, സഹോദരി: മുത്തു ബീവി. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News