Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
സൗദിയിൽ വാക്‌സിനെടുക്കാത്തവര്‍ക്ക് ഓഗസ്റ്റ് ഒന്നുമുതല്‍ മാളുകളില്‍ വിലക്ക്

June 14, 2021

June 14, 2021

ജിദ്ദ: ഓഗസ്റ്റ് ഒന്നു മുതല്‍ വാക്സിന്‍ എടുക്കാത്തവര്‍ക്ക് സൗദിയിലെ  മാളുകളിലും വാണിജ്യ കേന്ദ്രങ്ങളിലും പ്രവേശനം അനുവദിക്കില്ലെന്ന് അധികൃതര്‍. ചുരുങ്ങിയത് ഒരു വാക്സിനെങ്കിലും എടുത്തവര്‍ക്ക് മാത്രമേ മാളുകളില്‍ പ്രവേശനം അനുവദിക്കൂ. വാണിജ്യ മന്ത്രാലയം വക്താവ് അബ്ദുര്‍റഹ്‌മാന്‍ അല്‍ ഹുസൈനാണ് ഇക്കാര്യം  അറിയിച്ചത്. വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരും പൂര്‍ണമായോ ഭാഗികമായോ വാക്സിന്‍ എടുത്തിരിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ആരോഗ്യ കാരണങ്ങളാല്‍ വാക്സിന്‍ എടുക്കാത്തവര്‍ക്ക് വിലക്ക് ബാധകമാവില്ല.

സഊദിയിലെ 12നും 18നും ഇടയില്‍ പ്രായമുള്ളവരില്‍ വാക്സിന്‍ വിതരണം ചെയ്യുന്ന കാര്യം ആരോഗ്യ മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്ന് മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അബ്ദുല്‍ അലി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട തീരുമാനം ഉടനെ ഉണ്ടാകും. രണ്ടാം ഡോസ് വൈകുന്നതില്‍ ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഇതിനികം 1.6 കോടി ഡോസുകള്‍ വിതരണം ചെയ്തു കഴിഞ്ഞു. 1.45 കോടിയോളം പേര്‍ക്ക് ഒരു ഡോസ് വാക്സിന്‍ ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.


Latest Related News