Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിൽ വിദേശികൾക്കുള്ള വെള്ളം,വൈദ്യുതി നിരക്കുകൾ വർധിപ്പിക്കാൻ നീക്കം

November 06, 2022

November 06, 2022

ന്യൂസ്‌റൂം ബ്യുറോ
കുവൈത്ത് സിറ്റി; കുവൈത്തിൽ വിദേശികൾക്കുള്ള  വൈദ്യുതി, വെള്ളം എന്നിവയുടെ നിരക്ക് വർധിപ്പിക്കാൻ നീക്കം തുടങ്ങിയതായി റിപ്പോർട്ട്.. വൈദ്യുതി, വെള്ളം എന്നിവയുടെ നിരക്കുകൾ വർധിപ്പിക്കാൻ സാങ്കേതിക സംഘം സർക്കാരിനോട് ശുപാർശ ചെയ്തതായി  പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.

അടുത്ത വർഷം ഏപ്രിലിൽ പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്നതോടെ വൈദ്യുതി, ജല നിരക്കുകൾ വർധിപ്പിക്കാനാണ് ശുപാർശയിൽ പറയുന്നത്. 50-100 ശതമാനം വരെ താരിഫ് വർധിപ്പിക്കാനാണ് ശുപാർശ. പ്രവാസികൾ ഏറ്റവും വലിയ ഉപഭോക്താക്കളായി കണക്കാക്കപ്പെടുന്നതിനാലും, കുവൈത്ത് പൗരന്മാരുടെ ഇരട്ടി ജനസംഖ്യയുള്ളതിനാലും, വിദേശികൾക്കുള്ള ആവശ്യസേവനങ്ങളിൽ വർധനവ് വേണമെന്നാണ് നിർദേശം.അതേസമയം കുവൈത്ത് പൗരന്മാർക്കുള്ള വിലയിൽ മാറ്റം ഉണ്ടാകില്ല.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News