Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിൽ പെരുന്നാൾ നമസ്‌കാരം 5.16 ന്,46 ഈദ് ഗാഹുകളിൽ വിശ്വാസികൾ ഒത്തുകൂടും

July 08, 2022

July 08, 2022

കുവൈത്ത് സിറ്റി: കുവൈത്തില്‍ പള്ളികളിലും ഈദുഗാഹുകളിലുമായി പുലര്‍ച്ചെ 5.16ന്  പെരുന്നാള്‍ നമസ്കാരം ആരംഭിക്കുമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു.സ്റ്റേഡിയങ്ങളും യൂത്ത് സെന്ററുകളും ഉള്‍പ്പെടെ 46 കേന്ദ്രങ്ങളിൽ  ഈദ്ഗാഹുകൾ  സജ്ജീകരിക്കും.

ആറു ഗവര്‍ണറേറ്റുകളിലായി ഔഖാഫിന് കീഴിലുള്ള എല്ലാ പള്ളികളിലും പെരുന്നാള്‍ നമസ്‍കാരം ഉണ്ടാകും. ഇതിന് പുറമെയാണ് 46 കേന്ദ്രങ്ങളില്‍ മതകാര്യമന്ത്രാലയം ഈദ്ഗാഹ് സംഘടിപ്പിക്കുന്നത്.

കായിക യുവജന അതോറിറ്റിക്ക് കീഴിലുള്ള യൂത്ത് സെന്ററുകള്‍, സ്‌റ്റേഡിയങ്ങള്‍, പള്ളികളോട് ചേര്‍ന്ന മൈതാനങ്ങള്‍ എന്നിവിടങ്ങളില്‍ ആണ് പ്രത്യേക പ്രാര്‍ഥന കേന്ദ്രങ്ങള്‍ സജ്ജീകരിക്കുന്നത്. കാപിറ്റല്‍, ഫര്‍വാനിയ, അഹമ്മദി ഗവര്‍ണറേറ്റുകളില്‍ പത്തുവീതവും ജഹ്‌റയിലും ഹവല്ലിയിലും ആറുവീതവും മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റില്‍ നാലും സ്ഥലങ്ങളില്‍ ഈദ്ഗാഹുകള്‍ നടക്കും. ഔഖാഫ് മന്ത്രാലയത്തിന്റെ അനുമതിയോടെ കുവൈത്തിലെ വിവിധ പള്ളികളില്‍ മലയാളത്തില്‍ പെരുന്നാള്‍ ഖുത്തുബ ഉണ്ടകും. കേരള ഇസ്‍ലാമിക് ഗ്രൂപ്പ്, കുവൈത്ത് കേരള ഇസ്‍ലാഹി സെന്റര്‍, ഇന്ത്യന്‍ ഇസ്‍ലാഹി സെന്റര്‍ എന്നിവയുടെ കീഴില്‍ മലയാള ഖുതുബ നടക്കുന്നു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News