Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിൽ ജൂൺ 27 മുതൽ ബലിപെരുന്നാൾ അവധി

June 08, 2023

June 08, 2023

ന്യൂസ്‌റൂം ബ്യുറോ 

കുവൈത്ത് സിറ്റി : കുവൈത്തിൽ ബലി പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. സിവിൽ സർവീസ് കമ്മീഷനാണ് അവധി സംബന്ധിച്ച തീരുമാനം അറിയിച്ചത്.. അറഫാ ദിനമായ ജൂണ്‍ 27 ചൊവ്വാഴ്ച മുതല്‍ ജൂലൈ രണ്ടാം തീയ്യതി ഞായറാഴ്ച വരെയായിരിക്കും അവധി.

കുവൈത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ വകുപ്പുകള്‍ക്കുമാണ് അവധി ദിനങ്ങള്‍ ബാധകമാവുക. അവധിക്ക് ശേഷം ജൂലൈ മൂന്നാം തീയ്യതി തിങ്കളാഴ്ച സര്‍ക്കാര്‍ മേഖലയിലെ സ്ഥാപനങ്ങളും ഓഫീസുകളും പ്രവര്‍ത്തനം പുനഃരാരംഭിക്കും.

എമര്‍ജന്‍സി വകുപ്പുകള്‍ക്ക് പ്രവർത്തന സ്വഭാവമനുസരിച്ച് അവധികളുടെ എണ്ണം തീരുമാനിക്കാമെന്ന് സിവിൽ സർവീസ് കമ്മീഷന്‍ അറിയിച്ചു.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/EbsrZk47eaBENKOhwtWeGf


Latest Related News