Breaking News
ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി | കോഴിക്കോട് രണ്ട് പേർക്ക് വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ചു | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം; 94 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു | വെടിനിര്‍ത്തല്‍ ചർച്ചയ്ക്കായി ഇസ്രായേൽ സംഘം കെയ്‌റോയിലേക്ക്; നിർദേശങ്ങൾ ഹമാസ് അംഗീകരിച്ചു | സൗദിയിൽ വാഹനാപകടത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു |
സൗദിയില്‍ മഴയ്ക്കു സാധ്യതയുള്ള പ്രദേശങ്ങളില്‍ ഈദു ഗാഹുകള്‍ക്ക് വിലക്ക്

April 20, 2023

April 20, 2023

ന്യൂസ്‌റൂം ബ്യൂറോ
ജിദ്ദ: ചെറിയ പെരുന്നാള്‍ ദിവസം മഴക്കു സാധ്യതയുള്ള പ്രദേശങ്ങളില്‍ തുറസ്സായ ഈദ് ഗാഹുകള്‍ ഇസ്ലാമികകാര്യ മന്ത്രാലയം വിലക്കി. മഴയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളില്‍ ജൂമാമസ്ജിദുകളില്‍ മാത്രമേ പെരുന്നാള്‍ നമസ്‌കാരം സംഘടിപ്പിക്കാന്‍ പാടുള്ളൂ എന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. പെരുന്നാള്‍ ദിവസം സൗദിയിലെ ഭൂരിഭാഗം പ്രവിശ്യകളിലും മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ച പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ദിവസങ്ങളായി മദീനയില്‍ അടക്കം സൗദിയിലെ വിവിധ പ്രവിശ്യകളില്‍ കനത്ത മഴ തുടരുകയാണ്. 

ജിദ്ദയില്‍ 822 മസ്ജിദുകളും ഈദ് ഗാഹുകളും പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കാന്‍ ഇസ്ലാമികകാര്യ മന്ത്രാലയം തിരഞ്ഞെടുത്തു. ജിദ്ദയില്‍ രാവിലെ 6.15നാണ് പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കേണ്ടതെന്നും ഇസ്ലാമികകാര്യ മന്ത്രാലത്തിനു കീഴിലെ ജിദ്ദ മസ്ജിദ് കാര്യ വിഭാഗം മേധാവി പറഞ്ഞു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News