Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിൽ കുറ്റ്യാടി സ്വദേശിയുടെ മരണം,ദുരൂഹത നീങ്ങിയില്ല

April 24, 2021

April 24, 2021

ന്യൂസ്‌റൂം ബ്യുറോ / കുവൈത്ത് സിറ്റി 

കുവൈത്ത് സിറ്റി : കോഴിക്കോട് കുറ്റ്യാടി സ്വദേശി പൂളക്കൂൽ  കമ്പനിവീട്ടിൽ നാസർ എന്ന നാച്ചിയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊർജിതമാക്കി.കഴിഞ്ഞദിവസം രാത്രി എട്ടുമണിയോടെയാണ് നാസറിന്റെ മൃതദേഹം മംഗഫിലെ താമസസ്ഥലത്തിന് എതിർവശമുള്ള താമസ കെട്ടിടത്തിന്റെ  കാർപാർക്കിങ്ങിൽ കണ്ടെത്തിയത്.നാസറിന്റെ കാറിനു സമീപമാണ് മൃതദേഹം കിടന്നിരുന്നത്.എന്നാൽ കഴിഞ്ഞ രണ്ടാഴ്ചയോളമായി കാർ ഇവിടെ പാർക്ക് ചെയ്തിരുന്നതായാണ് വിവരം.കാറിന്റെ മുൻവശത്തായി തറയിൽ രക്തത്തിന്റെ പാടുകളുണ്ട്.

സാധാരണ വീട്ടിനുള്ളിൽ ഉപയോഗിക്കുന്ന കൈലിയും ടീ ഷർട്ടും ധരിച്ചാണ് മൃതദേഹം കിടന്നിരുന്നത്.ലിമോസിൻ ഡ്രൈവറായി ജോലി ചെയ്യുന്ന നാസർ ഹോംനേഴ്‌സുമാരുടെ ട്രാൻസ്‌പോർട്ടിങ് ജോലിയാണ് ചെയ്തിരുന്നത്.എന്നാൽ കഴിഞ്ഞ ഒരു മാസമായി ജോലിക്കു പോയിരുന്നില്ലെന്നാണ് വിവരം.

നാസർ മരിച്ചു കിടക്കുന്നതിനു തൊട്ടടുത്തായി അതെകെട്ടിടത്തിൽ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി വീണുകിടന്നതും സംഭവത്തിൽ ദുരൂഹത വര്ധിപ്പിക്കുന്നുണ്ട്.ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തുവരികയാണ്.നാസർ താമസിക്കുന്നതിന് എതിർവശമുള്ള കെട്ടിടത്തിലെ (ഇവിടെയാണ് കാർ പാർക്ക് ചെയ്തിരുന്നത് ) നാത്തൂർ സംഭവത്തിനു ശേഷം അദ്ദേഹത്തിന്റെ മുറിയിൽ നിന്ന് അപ്രത്യക്ഷമായിരുന്നു.ഇന്ന് രാവിലെ പോലീസ് കെട്ടിടത്തിന് മുന്നിൽ കാത്തുനിന്നാണ് കണ്ണൂർ മട്ടന്നൂർ സ്വദേശിയായ ഇദ്ദേഹത്തെ ചോദ്യം ചെയ്യാൻ കൊണ്ടുപോയത്.

മരിച്ച നാസറിന്റെ തലയുടെ പിൻഭാഗത്തായി മുറിവുപറ്റിയിട്ടുണ്ട്...ഹൃദയാഘാതമാണ് മരണകാരണമെന്നും വീഴ്ചയിലാവാം തലക്ക് മുറിവേറ്റതെന്നുമാണ് പ്രാഥമിക നിഗമനമെങ്കിലും പോലീസ് ഇത് പൂർണമായും വിശ്വസിക്കുന്നില്ല. രാത്രി ഏഴുമണിക്ക് ശേഷം കർഫ്യു നിലനിൽക്കുന്നതിനാൽ സംഭവം നടക്കുമ്പോൾ മറ്റാരും ഉണ്ടായിരുന്നില്ലെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. നാസറും ചിലരും തമ്മിൽ മുറിയിൽ വെച്ച് വാക്കുതർക്കമുണ്ടായതായും തുടർന്ന് നടന്ന സംഘർഷത്തിൽ തലക്ക് അടിയേറ്റാണ് മരണമുണ്ടായതെന്നുമാണ് പ്രചരിക്കുന്ന വാർത്തകൾ.മരിച്ച ശേഷം മൃതദേഹം കാറിനടുത്ത് ഉപേക്ഷിച്ചതാവാമെന്നും സൂചനയുണ്ട്.എന്നാൽ വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതിനു ശേഷം മാത്രമേ ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിക്കുകയുള്ളൂ.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക  


Latest Related News