Breaking News
ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു; യു.എ.ഇയിൽ 7 ദിവസം ദുഃഖാചരണം | ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി |
തീരുമാനമായി,ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബ്ബിലേക്ക് തന്നെ

December 23, 2022

December 23, 2022

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക് 

ജിദ്ദ : പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യ ക്ലബ്ബായ അൽ നാസ്റിലേക്ക് തന്നെയെന്നു റിപ്പോർട്ട്. സ്പാനിഷ് മാധ്യമമായ മാർകയാണ് റൊണാൾഡോ സൗദി അറേബ്യയുമായി സഹകരിക്കുമെന്ന് റിപ്പോർട്ട് ചെയ്യുന്നത്. 2030 വരെ സൗദിയുമായി കരാറിൽ ഏർപ്പെടുന്ന താരം, രണ്ടര വർഷം അൽ നാസറിൽ കളിക്കുകയും, ബാക്കിയുള്ള വർഷങ്ങളിൽ സൗദിയുടെ ഫുട്ബോൾ അംബാസഡറായും പ്രവർത്തിക്കമെന്നും സ്പാനിഷ് മാധ്യമം പറയുന്നു.

മാഞ്ചസ്റ്റർ യുണൈഡുമായുള്ള കരാർ അവസാനിപ്പിച്ചതിന് ശേഷം, റൊണാൾഡോ എങ്ങോട്ട് പോകുമെന്ന് ഫുട്ബോൾ ആരാധകർ ഉറ്റുനോക്കി കൊണ്ടിരിക്കുകയായിരുന്നു. ഔദ്യോഗികമായി ഒരറിയിപ്പും വന്നില്ലെങ്കിലും ഒരു സീസണിന് 200 മില്യൺ യൂറോ (ഏകദേശം 1700 കോടി ഇന്ത്യൻ രൂപ) പ്രതിഫലം നിശ്ചയിച്ചുകൊണ്ട് ക്രിസ്ത്യാനോ റൊണാൾഡോ അൽ നാസറുമായി കരാറിൽ ഏർപ്പെട്ടുവെന്ന് സ്പാനിഷ് മാധ്യമം ഉറപ്പിച്ചു പറയുന്നു.

സൗദി പ്രോ ലീഗിൽ മത്സരിക്കുന്ന രാജ്യത്തെ ഏറ്റവും വിജയകരമായ ടീമുകളിലൊന്നാണ് റിയാദ് ആസ്ഥാനമായുള്ള അൽ-നാസർ.

എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന റൊണാൾഡോ അഞ്ച് ബാലൺ ഡി ഓർ അവാർഡുകളും നാല് യൂറോപ്യൻ സ്വർണ പാദുകങ്ങളും  നേടിയിട്ടുണ്ട്. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News