Breaking News
യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും |
ഒടുവിൽ സമ്മതിച്ചു,കോവിഡ് വാക്സിനുകൾക്ക് ഒന്നിലധികം പാർശ്വഫലങ്ങളുണ്ട്

January 17, 2023

January 17, 2023

ന്യൂസ്‌റൂം ബ്യുറോ 
മുംബൈ: കോവിഡ്‌ വാക്‌സിനുകള്‍ക്ക്‌ ഒന്നിലധികം പാര്‍ശ്വഫലങ്ങളുണ്ടെന്നു സമ്മതിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍.ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചും(ഐ.സി.എം.ആര്‍) സെന്‍ട്രല്‍ ഡ്രഗ്‌സ്‌ സ്‌റ്റാന്‍ഡേര്‍ഡ്‌ കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനു(സി.ടി.എസ്‌.സി.ഒ)മാണ്‌ ഇക്കാര്യം സമ്മതിച്ചത്‌.
പുനെ സ്വദേശിയായ വ്യവസായി പ്രഫുല്‍ സര്‍ദ വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്‌ക്കുള്ള മറുപടിയിലാണ്‌ ഐ.സി.എം.ആറും സി.ടി.എസ്‌.സി.ഒയും കോവിഡ്‌ പ്രതിരോധ വാക്‌സിനുകള്‍ക്ക്‌ ഒന്നിലധികം പാര്‍ശ്വഫലങ്ങളുള്ള കാര്യം സമ്മതിച്ചത്‌.

സെറം ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡും ഭാരത്‌ ബയോടെക്കിന്റെ കോവാക്‌സിനുമായിരുന്നു ആദ്യം ഇന്ത്യയില്‍ വിതരണം ചെയ്‌തിരുന്ന കോവിഡ്‌ വാക്‌സിനുകള്‍. എന്നാല്‍, അതിനുശേഷം കോവോവാക്‌സ്‌, സ്‌പുട്‌നിക്‌ വി, കോര്‍ബിവാക്‌സ്‌, സൈകോവ്‌-ഡി എന്നീ വാക്‌സിനുകള്‍ക്കും അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചിരുന്നു.

കോവാക്‌സിന്‍
നിലവിലുള്ള വാക്‌സിനുകളില്‍ കോവാക്‌സിനാണ്‌ ഏറ്റവും കൂടുതല്‍ പാര്‍ശ്വഫലങ്ങളുള്ളതെന്ന്‌ ഐ.സി.എം.ആറും സി.ടി.എസ്‌.സി.ഒയും വെളിപ്പെടുത്തി. കുത്തിവയ്‌പ്പെടുത്ത സ്‌ഥലത്ത്‌ വേദന, കുത്തിവച്ച സ്‌ഥലത്തിനുസമീപം ഒന്നിലധികം ചുവന്ന പാടുകള്‍ അല്ലെങ്കില്‍ ചതവുകള്‍, കാരണങ്ങളില്ലാതെ നിരന്തരമായ ഛര്‍ദി, കഠിനമായ അല്ലെങ്കില്‍ സ്‌ഥിരമായ വയറുവേദന, ഛര്‍ദി, തലവേദന, ശ്വാസതടസം, നെഞ്ചുവേദന, കൈകാലുകളിലെ വേദന, ശരീരത്തിന്റെ ഏതെങ്കിലും പ്രത്യേക ഭാഗത്ത്‌ കഠിനമായ വേദന, കൈകള്‍ അമര്‍ത്തുമ്ബോള്‍ നീര്‍വീക്കം, തലയോട്ടിയിലെ ഞരമ്ബുകള്‍ ഉള്‍പ്പെടെ ഏതെങ്കിലും പ്രത്യേക വശത്തെയോ ശരീരഭാഗങ്ങളിലെയോ അവയവങ്ങളുടെ ബലഹീനത/പക്ഷാഘാതം, കാഴ്‌ച മങ്ങല്‍, മാനസികനിലയിലെ മാറ്റം, ബോധക്ഷയം ഉള്‍പ്പെടെയുള്ള പാര്‍ശ്വഫലങ്ങള്‍ കോവാക്‌സിന്‍ മൂലമുണ്ടാകാമെന്നാണ്‌ രണ്ട്‌ ഏജന്‍സികളും ഒടുവില്‍ സമ്മതിച്ചിരിക്കുന്നത്‌.

കോവോവാക്‌സിന്‍
കോവോവാക്‌സിനും നിരവധി പാര്‍ശ്വഫലങ്ങളുള്ളതായി വിവരാവകാശരേഖ വ്യക്‌തമാക്കുന്നു. കുത്തിവയ്‌പ്പെടുത്ത ഭാഗത്ത്‌ വേദന, ക്ഷീണ, ശാരീരികാസ്വാസ്‌ഥ്യം, തലവേദന, പനി, പേശീവേദന, സന്ധിവേദന, ഛര്‍ദി, വിറയല്‍, ശരീരവേദന, നടുവേദന, ചൊറിച്ചില്‍, തലകറക്കം, ബോധക്ഷയം തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ കോവോവാക്‌സിന്‍ എടുത്തതുമൂലം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന്‌ വിവരാവകാശ രേഖയില്‍ പറയുന്നു.

കോവിഷീല്‍ഡ്‌
പ്രത്യേകിച്ചു കാരണമില്ലാതെ ഛര്‍ദി, തലവേദന, വയറുവേദന, നെഞ്ചുവേദന, കണ്ണുവേദന, കാഴ്‌ച മങ്ങല്‍ എന്നിവ കോവിഷീല്‍ഡ്‌ മൂലമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്‌.
സ്‌ഫുട്‌നിക്‌ 5
കുത്തിവച്ച സ്‌ഥലത്ത്‌ വേദന, പനി, കുളിര്‌, പേശിവേദന, ബലക്ഷയം, അസ്വസ്‌ഥത എന്നിവയ്‌ക്കു കാരണമാകും.
കോര്‍ബിവാക്‌സ്‌
പനി, തലവേദന, തളര്‍ച്ച, പേശി വേദന, ത്വക്ക്‌ ചുവന്നു തടിക്കുക, മയക്കം, ചൊറിച്ചില്‍, മുഴ എന്നിവയാണു പാര്‍ശ്വഫലങ്ങളായി കണ്ടെത്തിയിട്ടുള്ളത്‌.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News