Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ഫ്രീലാൻസ് ഫോട്ടോഗ്രാഫർ ഉൾപെടെ രണ്ട് മലയാളികൾ കൂടി കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ചു

July 28, 2021

July 28, 2021

കുവൈത്ത് : കുവൈത്തിൽ കോവിഡ് ചികിത്സയിലായിരുന്ന രണ്ടു മലയാളികൾ കൂടി മരിച്ചു. പ്രമുഖ ഫ്രീലാൻസ് ഫോട്ടോഗ്രാഫറും കോഴിക്കോട് ബിലാത്തിക്കുളം സ്വദേശിയുമായ അൻവർ സാദത്ത് ആൻസ്, പത്തനംതിട്ട തണ്ണിത്തോട് സ്വദേശിനി അമ്പിളി സന്തോഷ് എന്നിവരാണ് മരിച്ചത്. ഇരുവരും അമീരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുവൈത്തിലെ പ്രവാസി സംഘടനാ പരിപാടികളിലെ ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ സുപരിചിതനാണ്. ഗള്‍ഫ് മാധ്യമത്തില്‍ ഉള്‍പ്പെടെ അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അൻവർ സാദത്ത് കോവിഡ് മുക്തനായിരുന്നു. ഇതിനാല്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ കെഎംസിസിയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.


Latest Related News