Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കോവിഡ് ബാധിതനായ തിരൂർ മംഗലം സ്വദേശി ഹൃദയാഘാതം മൂലം കുവൈത്തിൽ മരിച്ചു 

May 12, 2020

May 12, 2020

കുവൈത്ത് സിറ്റി : തിരൂർ മംഗലം സ്വദേശി വഞ്ഞേരി പറമ്പില്‍ (ചെറിയ തലാപ്പില്‍) ബാവയുടെ മകന്‍ മുജീബ് (40) കുവൈത്തിൽ നിര്യാതനായി.ക്വറന്റൈനിൽ കഴിയുന്നതിനിടെ അസുഖത്തെ തുടർന്ന് നാല്  ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് പോസറ്റിവാണെന്ന് കണ്ടെത്തിയിരുന്നു.ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.ഒരു വർഷം മുമ്പാണ് നാട്ടിൽ പോയി തിരിച്ചെത്തിയത്.

കുവൈത്ത് സർക്കാരിന് കീഴിലെ റവന്യു ഓഫീസിൽ അഡ്മിൻ വിഭാഗം ജീവനക്കാരനായിരുന്നു. തിങ്കളാഴ്ച രാത്രി 9.30 നാണ് മരണപ്പെട്ടത്. ചൊവ്വാഴ്ച പുലർച്ചെ മൂന്നു മണിക്കാണ് മരണ വിവരം നാട്ടിലെ ബന്ധുക്കളെ അറിയിച്ചത്.

ഭാര്യ : ഫസീല.പത്തു വയസ്സുള്ള മകനും എട്ടു വയസ്സുള്ള മകളുമുണ്ട്. കോവിഡ് സ്ഥിരീകരിച്ചതിനാൽ മൃതദേഹം പ്രോട്ടോക്കോൾ പ്രകാരം കുവൈത്തിൽ ഖബറടക്കും.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.  


Latest Related News