Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
മാതൃകയായി കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി,കൊവിഡ് ബാധിച്ച്‌ മരിച്ച നിര്‍ദ്ധനരായ മുഴുവൻ ഇന്ത്യക്കാരുടെയും കുടുംബത്തിന് ധനസഹായം നൽകുമെന്ന് സിബി ജോർജ്

July 31, 2021

July 31, 2021

കുവൈത്ത് സിറ്റി: കുവൈത്തിൽ കൊവിഡ് ബാധിച്ച്‌ മരിച്ച നിർധനരായ ഇന്ത്യന്‍ ഗാര്‍ഹിക തൊഴിലാളികളുടെ കുടുംബത്തിന് ധനസഹായം ലഭ്യമാക്കുമെന്ന സ്ഥാനപതി സിബി ജോര്‍ജിന്റെ പ്രഖ്യാപനം പ്രവാസലോകത്ത് ഏറെ കൈയ്യടി നേടിയിരുന്നു. എന്നാൽ ധനസഹായം നല്‍കുന്നത് ഗാര്‍ഹികത്തൊഴിലാളികളുടെ കുടുംബത്തിന് മാത്രമല്ലെന്നും കോവിഡ് ബാധിച്ചു മരിച്ച നിർധനരായ മുഴുവൻ ഇന്ത്യക്കാരുടെയും കുടുംബങ്ങൾക്ക് ധനസഹായം നൽകുമെന്നും വ്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹം.

120 ദിനാറില്‍ കുറവ് ശമ്പളമുണ്ടായിരുന്ന കുവൈത്തിൽ  കൊവിഡ് ബാധിച്ച്‌ മരിച്ച എല്ലാ ഇന്ത്യക്കാരുടെയും ആശ്രിതര്‍ക്ക് സാമ്ബത്തികസഹായം ലഭ്യമാക്കുമെന്ന് സിബി ജോര്‍ജ് വ്യക്തമാക്കി. വിസ ഏതായാലും കുഴപ്പമില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ കമ്മ്യൂണിറ്റി സപ്പോര്‍ട്ട് ഗ്രൂപ്പുമായി സഹകരിച്ചാണ് സാമ്ബത്തികസഹായം ലഭ്യമാക്കുന്നത്. എംബസിയിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഓരോ കേസുകളും പരിശോധിക്കാന്‍ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും സ്ഥാനപതി സിബി ജോര്‍ജ് അറിയിച്ചു.


Latest Related News