Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കോവിഡ് പ്രതിരോധം : സൗദിയും ഒമാനും നിബന്ധനകൾ കർശനമാക്കി 

May 11, 2021

May 11, 2021

ജിദ്ദ / മസ്കത്ത് : വിദേശ രാജ്യങ്ങളിൽ നിന്നും ഒമാനിലേക്കെത്തുന്ന മുഴുവൻ പ്രവാസി കുടുംബങ്ങളും ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈന് വിധേയരാകണമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു. 18 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളുമായെത്തുന്നവർക്കും നിർദ്ദേശം ബാധകമായിരിക്കും. മെയ് 11 ചൊവ്വാഴ്ച വൈകിട്ട് 6 മണി മുതൽ നിർദ്ദേശം നിലവിൽ വരും. അതേ സമയം മടങ്ങിയെത്തുന്ന ഒമാൻ പൗരൻമാർക്ക് ഹോം ക്വാറന്റൈനിൽ കഴിഞ്ഞാൽ മതിയാകും. സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്.

ഇതിനിടെ,യാത്രാനിരോധനം ഏർപെടുത്താത്ത രാജ്യങ്ങളിൽ നിന്ന് സൗദിഅറേബ്യയിൽ എത്തുന്നവർക്കും ഇൻസ്റ്റിറ്റിയൂഷണൽ കൊറന്റൈൻ നിർബന്ധമാക്കി.ഈ മാസം 20 മുതൽ സൗദിയിൽ എത്തുന്നവർക്ക് ഇത് ബാധകമായിരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി.

അന്താരാഷ്ട്ര അതിർത്തികൾ തുറക്കുമ്പോഴുള്ള യാത്രാ നടപടികളെ കുറിച്ച് കോവിഡ് വ്യാപന സാധ്യത  വിലയിരുത്തി ബന്ധപ്പെട്ട വകുപ്പുകൾ പിന്നീട് പ്രഖ്യാപിക്കും.നിലവിൽ ഇന്ത്യയിൽ നിന്നുള്ളവർക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശനമില്ല.

മെയ് 17 ന് സൗദിയിൽ വിമനസർവീസുകൾക്ക് തുടക്കമാകുമെങ്കിലും ഇന്ത്യയിൽ നിന്നുള്ളവർക്ക് ഇനിയും കാത്തിരിക്കേണ്ടിവരും.യാത്രാവിലക്കുള്ള 20 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ.രാജ്യത്തെ കോവിഡ് സ്ഥിതി മെച്ചപ്പെടാതെ ഇന്ത്യയിൽ നിന്നുള്ളവർക്ക് നേരിട്ട് സൗദി അറേബ്യയിലേക്ക് വരാൻ കഴിയില്ല.

ന്യൂസ്‌റൂം വാർത്തകൾ വേഗത്തിൽ ലഭിക്കാൻ പ്ളേസ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺലോഡ് ചെയ്യുക.
Playstore :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
App Store: https://apps.apple.com/us/app/newsroom-connect/id1559335758

 


Latest Related News