Breaking News
ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി | കോഴിക്കോട് രണ്ട് പേർക്ക് വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ചു | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം; 94 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു | വെടിനിര്‍ത്തല്‍ ചർച്ചയ്ക്കായി ഇസ്രായേൽ സംഘം കെയ്‌റോയിലേക്ക്; നിർദേശങ്ങൾ ഹമാസ് അംഗീകരിച്ചു | സൗദിയിൽ വാഹനാപകടത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു | ഷാർജയിൽ വാ​ഹ​ന​ങ്ങ​ളി​ൽ അ​ലാ​റം സ്ഥാ​പി​ക്കാ​ൻ നി​ർ​ദേ​ശം | മസ്‌കത്തിലെ ബീച്ചുകളില്‍ മാലിന്യം നിക്ഷേപിച്ചാല്‍ 100 റിയാല്‍ പിഴ | അജ്​മാനിൽ സ്ത്രീയെ കൊലപ്പെടുത്തി വ്യാപാര കേന്ദ്രത്തിന്​ തീക്കൊളുത്തിയ പ്രതി​ 10 മിനിറ്റിനുള്ളിൽ പിടിയിൽ |
ജീവനക്കാർക്ക് കോവിഡ്, മക്കയിലെ പാണ്ട ഹൈപ്പർമാർക്കറ്റ് അടച്ചു 

April 09, 2020

April 09, 2020

മക്ക : മൂന്ന് ജീവനക്കാർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് മക്ക കഅകിയയിലെ പാണ്ട ഹൈപ്പർ മാർക്കറ്റ് അടച്ചുപൂട്ടിയതായി ബന്ധപ്പെട്ടവർ അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച ജീവനക്കാർ  ഹൈപ്പർമാർക്കറ്റിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് ശരീരത്തിലെ താപനില ഉയർന്നതായി ശ്രദ്ധയിൽ പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് പോസറ്റിവാണെന്ന് കണ്ടെത്തി.

ഇതോടെ ഉപയോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തി സ്ഥാപനം താൽകാലികമായി അടക്കുകയായിരുന്നു. സ്ഥാപനം പൂർണമായും അണുവിമുക്തമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. മുൻകരുതലായി സ്ഥാപനത്തിലെ മുഴുവൻ ജീവനക്കാരെയും ഐസൊലേഷനിലാക്കിയിട്ടുണ്ട്. അണുനശീകരണം പൂർത്തിയാക്കിയ ശേഷം മറ്റ് ശാഖകളില് ജീവനക്കാരെ വെച്ച് സ്ഥാപനം തുറന്നു പ്രവർത്തിക്കുമെന്ന് പാണ്ട മാനേജ്‌മെന്റ് അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.      


Latest Related News