Breaking News
ആഭ്യന്തര യാത്രക്കാരുടെ സൗജന്യ ബാഗേജ് എയർ ഇന്ത്യ വെട്ടിക്കുറച്ചു | ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു |
കോവിഡിനെ ഭയം,കൊല്ലം സ്വദേശി സൗദിയിൽ ജീവനൊടുക്കി 

July 25, 2020

July 25, 2020

റിയാദ് : കൊല്ലം തേവലക്കര സ്വദേശി ഗോപാലകൃഷ്ണന്‍ (55) സൗദിയിലെ ഹഫര്‍ അല്‍ബാത്വിനിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ചു. കോവിഡ് ബാധ ഭയന്നാണ് ഇയാൾ  ജീവനൊടുക്കിയതിന്നാണ് സൂചന. കുറച്ച്‌ ദിവസമായി ഇദ്ദേഹത്തിന് നല്ല പനിയുണ്ടായിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു.ഇതുമൂലം കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നും സുഹൃത്തുക്കൾ വ്യക്തമാക്കി.

വെള്ളിയാഴ്ച രാവിലെ സുഹൃത്തിനെ പ്രഭാത ഭക്ഷണം വാങ്ങാന്‍ അയച്ച ശേഷം ജീവനൊടുക്കുകയായിരുന്നു. പൊലീസ് എത്തി പ്രാഥമിക നടപടികള്‍ പൂർത്തിയാക്കി മൃതദേഹം ഹഫറിലെ കിങ് ഖാലിദ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. 30 വര്‍ഷമായി ഇദ്ദേഹം  കുടിവെള്ള വിതരണം നടത്തുന്ന വാഹനത്തിൽ ഡ്രൈവറായിരുന്നു.

ഭാര്യ: സീമ, മക്കള്‍: ആദിത്യന്‍, അര്‍ച്ചന.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News