Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
യു,എ,ഇ ക്രിക്കറ്റ് ടീം ക്യാപ്റ്റനെ മുഖ്യമന്ത്രി വീട്ടിലെത്തി ആദരിച്ചു

December 24, 2022

December 24, 2022

ന്യൂസ്‌റൂം ബ്യുറോ 

തലശേരി : യു.എ.ഇ ദേശീയ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ റിസ്‌വാൻ റഹൂഫിനെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. തലശ്ശേരി സൈദാർപള്ളി സ്വദേശിയായ റിസ്‌വാൻ, ഈ വർഷം ആഗസ്റ്റ് മുതൽ യു എ ഇ ദേശീയ ടീമിന്റെ നായകനാണ്. റിസ്‌വാനെ പൊന്നാടയണിയിച്ചു കൊണ്ടാണ് മുഖ്യമന്ത്രി കേരളത്തിന്റെ ആദരം അറിയിച്ചത്. കേരള നിയമസഭാ സ്പീക്കറും തലശ്ശേരി എം എൽ എയുമായ എ. എൻ ഷംസീർ, നോർക്ക റൂട്സ് ഡയറക്ടർ ശ്രീ. ഒ.വി മുസ്തഫ എന്നിവർ ഒപ്പമുണ്ടായിരുന്നു.

ബിടെക് പഠനം പൂർത്തിയാക്കി 2014 ൽ ജോലിക്കായി യുഎഇയിലെത്തിയ അദ്ദേഹം, ഷാർജ ഈസ്റ്റേൺ ഇന്റർനാഷനൽ കമ്പനിയിൽ ഇലക്ട്രിക്കൽ എൻജിനീയറായി ജോലി ചെയ്യുന്ന വേളയിലാണ് ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റുകളിൽ പങ്കെടുത്തു തുടങ്ങിയത്. ഈ ടൂർണമെന്റുകളിലെ മികച്ച പ്രകടനമാണ് യുഎഇ ദേശീയ ടീമിലേക്ക് വഴിയൊരുക്കിയത്.

പോസ്റ്റൽ വകുപ്പിൽ ജോലി കിട്ടിയപ്പോൾ  നാട്ടിലേക്ക് മടങ്ങാൻ നോക്കിയെങ്കിലും സുഹൃത്തുക്കളുടെ നിർബന്ധത്തിന് വഴങ്ങി യു എ ഇയിൽ തുടരുകയായിരുന്നു. രാജ്യത്ത് നാലുവർഷം താമസിച്ച ആളുകൾക്ക് ദേശീയ ടീമിൽ കളിക്കാൻ പറ്റുമെന്ന നിയമമാണ് റിസ്‌വാന് തുണയായത്.

2019 ജനുവരി 26ന് നേപ്പാളിനെതിരെ രാജ്യാന്തര ഏകദിന മത്സരത്തിൽ അരങ്ങേറ്റം കുറിച്ചു. 31 ന് നേപ്പാളിനെതിരെ തന്നെ ട്വന്റി 20യിലും യു.എക്കായി പാഡണിഞ്ഞു. റിസ്‌വാന് പുറമേ മലയാളികളായ അബ്ദു ബാസിൽ ഹമീദ്, അലിഷാൻ ഷഫറു എന്നിവരും യു എ ഇ ടീമിൽ കളിക്കുന്നുണ്ട്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News