Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ഇന്ത്യ അനുമതി നിഷേധിച്ചു; സൗദിയില്‍ നിന്ന് കൊച്ചിയിലേക്കുള്ള ചാര്‍ട്ടേഡ് വിമാനം മുടങ്ങി

March 26, 2021

March 26, 2021

ജിദ്ദ: ജിദ്ദയില്‍ നിന്ന് കൊച്ചിയിലേക്ക് ഇന്ന് പുറപ്പെടേണ്ടിയിരുന്ന സൗദി എയര്‍ലൈന്‍സിന്റെ വിമാനത്തിന് ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ അധികൃതര്‍ അനുമതി നിഷേധിച്ചു. പുലര്‍ച്ചെ 12.20 ന് പുറപ്പെടേണ്ടിയിരുന്ന ചാര്‍ട്ടേഡ് വിമാനത്തിന്റെ സര്‍വ്വീസാണ് അവസാന നിമഷം അനുമതി നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് മുടങ്ങിയത്. 

പടിഞ്ഞാറന്‍ സൗദിയിലെ വിവിധ നഗരങ്ങളില്‍ നിന്നുള്ള പ്രവാസികളായിരുന്നു വിമാനത്തില്‍ കൊച്ചിയിലെത്തേണ്ടിയിരുന്നവര്‍. ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ തുടങ്ങി നിരവധി യാത്രക്കാരാണ് ജിദ്ദയില്‍ കുടുങ്ങിയത്. കിലോമീറ്ററുകളോളം സഞ്ചരിച്ച് വിമാനത്താവളത്തില്‍ എത്തിയപ്പോഴാണാ വിമാനം മുടങ്ങിയ കാര്യം യാത്രക്കാര്‍ അറിഞ്ഞത്. 

പി.സി.ആര്‍ ടെസ്റ്റ് നിര്‍ബന്ധമാണെന്ന നിബന്ധന കാരണം യാത്രക്കാര്‍ 5000 ത്തിലേറെ രൂപ ചെലവിട്ടാണ് കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് ഫലം സമ്പാദിച്ചത്. വിമാനസര്‍വ്വീസ് മുടങ്ങിയതോടെ ഇത് ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. 

യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ഡി.ജി.സി.എ വിമാനത്തിന് അനുമതി നിഷേധിച്ചത്. കൃത്യമായ കാരണം പറയാതെയാണ് അധികൃതര്‍ സൗദി എയര്‍ലൈന്‍സ് വിമാനത്തിന് അനുമതി നിഷേധിച്ചതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. 

വരും ദിവസങ്ങളിലും നിരവധി യാത്രക്കാര്‍ സൗദിയിലെ റിയാദ്, ദമ്മാം, ജിദ്ദ വിമാനത്താവളങ്ങളില്‍ നിന്നുള്ള വിവിധ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കേരളത്തിലേക്ക് പോവാനിരിക്കെ ഡി.ജി.സി.എ ഇത്തരമൊരു തീരുമാനം എടുത്തതില്‍ പ്രവാസികള്‍ ആശങ്കാകുലരാണ്.


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News