Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ജിദ്ദയില്‍ കാര്‍ മേല്‍പ്പാലത്തില്‍ നിന്ന് താഴേക്ക് പതിച്ചു; വീഡിയോ കാണാം

April 01, 2021

April 01, 2021

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ മേല്‍പ്പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് വന്‍ അപകടമുണ്ടായി.തലനാരിഴയ്ക്കാണ് വാഹനത്തിലുണ്ടായിരുന്നവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടത്.

ജിദ്ദയിലെ സിത്തീന്‍ റോഡും തഹ്ലിയ റോഡും സന്ധിക്കുന്ന ഇന്റര്‍സെക്ഷനില്‍ നിയന്ത്രണം വിട്ട കാര്‍ മേല്‍പ്പാലത്തില്‍ നിന്ന് താഴേക്ക് പതിക്കുകയായിരുന്നു.കാര്‍ വെട്ടിപ്പൊളിച്ചാണ് സിവില്‍ ഡിഫന്‍സ് അധികൃതര്‍ ഡ്രൈവറെ പുറത്തെടുത്തത്.അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു.അപകടത്തില്‍ പെട്ട കാര്‍ പൂര്‍ണമായും തകര്‍ന്നു,മറ്റൊരു കാറിനും കേടുപാടുകള്‍ പറ്റി.

തിരക്കേറിയ സമയത്തുണ്ടായ അപകടത്തെ തുടര്‍ന്ന് ഇന്റര്‍സെക്ഷനിലെ അടിപ്പാതയില്‍ ഏറെ സമയം ഗതാഗത തടസ്സം അനുഭവപ്പെട്ടു.അപകടത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

വീഡിയോ കാണാം: 



ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News