Breaking News
ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി | കോഴിക്കോട് രണ്ട് പേർക്ക് വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ചു | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം; 94 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു | വെടിനിര്‍ത്തല്‍ ചർച്ചയ്ക്കായി ഇസ്രായേൽ സംഘം കെയ്‌റോയിലേക്ക്; നിർദേശങ്ങൾ ഹമാസ് അംഗീകരിച്ചു | സൗദിയിൽ വാഹനാപകടത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു | ഷാർജയിൽ വാ​ഹ​ന​ങ്ങ​ളി​ൽ അ​ലാ​റം സ്ഥാ​പി​ക്കാ​ൻ നി​ർ​ദേ​ശം | മസ്‌കത്തിലെ ബീച്ചുകളില്‍ മാലിന്യം നിക്ഷേപിച്ചാല്‍ 100 റിയാല്‍ പിഴ |
റിയാദിൽ വാഹനാപകടം,രണ്ട് മലപ്പുറം സ്വദേശികൾ മരിച്ചു

May 16, 2021

May 16, 2021

റിയാദ് : സൗദിയിലെ റിയാദിൽ നിന്ന് അബഹയിലേക്ക് വരികയായിരുന്ന കാർ അപകടത്തിൽ പെട്ട് രണ്ട് മലപ്പുറം സ്വദേശികൾ മരിച്ചു.റിയാദിനടുത്ത് അൽ റെയ്നിൽ വെച്ചാണ് അപകടമുണ്ടായത്.മലപ്പുറം ചെമ്മാട് സ്വദേശികളാണ് മരിച്ചത്.പന്താരങ്ങാടി വലിയ പീടിയേക്കൽ മുഹമ്മദ് അലിയുടെ മകൻ മുഹമ്മദ് വസീം(34),വലിയ പീടിയേക്കൽ മുബാറക്കിന്റെ മകൻ മുഹമ്മദ് മുനീബ്(29) എന്നിവരാണ് മരിച്ചത്.റിയാദ് ബിഷ റോഡിൽ അൽ റെയ്‌നിൽ ഇന്ന് രാവിലെ ആറു മണിയോടെയാണ് അപകടമുണ്ടായത്.

പെരുന്നാൾ ദിവസം ദമ്മാമിൽ നിന്ന് അബഹയിലേക്ക് പോയി തിരിച്ചുവരുന്ന വഴിക്കാണ് അപകടമുണ്ടായത്.എതിരെ വന്ന കാർ ഇവരുടെ വാഹനത്തിൽ ഇടിക്കുകയായിരുന്നു.രണ്ടുപേരും സംഭവസ്ഥലത്തു തന്നെ മരിച്ചു.കാറിലുണ്ടായിരുന്ന മറ്റൊരാൾക്ക് പരിക്കേറ്റിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ വേഗത്തിൽ ലഭിക്കാൻ പ്ളേസ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺലോഡ് ചെയ്യുക.
Playstore :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
App Store: https://apps.apple.com/us/app/newsroom-connect/id1559335758


Latest Related News