Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിൽ ആളൊഴിഞ്ഞ കെട്ടിടത്തിൽ കണ്ടെത്തിയ മൃതദേഹം മലയാളിയുടെതെന്ന് തിരിച്ചറിഞ്ഞു

October 25, 2021

October 25, 2021

കുവൈത്ത് സിറ്റി:രണ്ടു ദിവസം മുമ്പ് ഫഹാഹീലിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ കണ്ടെത്തിയ മൃതദേഹം മലയാളിയുടേതാണെന്ന് തിരിച്ചറിഞ്ഞു. 20 ദിവസം മുമ്പ് കാണാതായ കോട്ടയം വേലൂര്‍ സ്വദേശി മാളിയേക്കല്‍ നസിയ മന്‍സിലില്‍ മുഹമ്മദ് അന്‍സാറിന്റെ (45) മൃതദേഹമാണ്  തിരിച്ചറിഞ്ഞത്.. 20 ദിവസം മുമ്പാണ് അന്‍സാറിനെ കാണാതായത്. സുഹൃത്തുക്കളും സാമൂഹിക പ്രവര്‍ത്തകരും വിവിധ ആശുപത്രികളിലടക്കം അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

ഫഹാഹീലിലെ റെഡിമെയ്‍ഡ് ഷോപ്പിലായിരുന്നു അന്‍സാര്‍ ജോലി ചെയ്‍തിരുന്നത്. ജോലി സ്ഥലത്തിന് അടുത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തില്‍ നിന്ന് ബുധനാഴ്‍ച ഒരു മൃതദേഹം കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് ആന്റ് സെക്യൂരിറ്റി മീഡിയ വിഭാഗം അറിയിച്ചിരുന്നു. 20 ദിവസത്തോളം പഴക്കമുള്ള ഈ മൃതദേഹം അന്‍സാറിന്റേതാണെന്ന് ഞായറാഴ്‍ച നടത്തിയ ഫോറന്‍സിക് പരിശോധനയില്‍ സ്ഥിരീകരിക്കുകയായിരുന്നു.

മുഹമ്മദ് ഇബ്രാഹിമിന്റെയും ബീമ ബീവിയുടെയും മകനാണ്. ഭാര്യ ദുബൈയില്‍ നഴ്‍സായി ജോലി ചെയ്യുകയാണ്. രണ്ട് മക്കളുണ്ട്. മൃതദേഹം കുവൈത്തില്‍ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ +974 66200167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News