Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ബഹ്‌റൈനിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ അഞ്ച് മലയാളികളിൽ രണ്ടു പേർ മരിച്ചു 

August 15, 2020

August 15, 2020

മനാമ : ബഹ്റൈനിൽ താമസ സ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയ അഞ്ച് മലയാളികളിൽ രണ്ടു പേർ മരിച്ചു. തൃശൂർ ചെന്ത്രാപിന്നി വിളമ്പത്ത് അശോകന്റെ മകൻ റജീബ് (39),വെളമ്പത്ത് വീട്ടിൽ സരസന്റെ മകൻ ജിൽസു(31) എന്നിവരാണ് മരിച്ചത്.മറ്റു രണ്ടു പേരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി ഉള്ളതായാണ് റിപ്പോർട്ട്. ഒരാൾ ആരോഗ്യനില വീണ്ടെടുത്ത് ആശുപത്രി വിട്ടിട്ടുണ്ട്.

റിഫക്കടുത്ത് ഹജിയാത്തിൽ ന്യൂ സൺലൈറ്റ് ഗാരേജിലെ ജീവനക്കാരാണ് മൂന്നുപേർ. മറ്റ് രണ്ട്പേർ ഇവരുടെ സുഹൃത്തുകളാണ്.

ശനിയാഴ്ച രാവിലെ വർക്ക്ഷോപ്പ് തുറക്കാത്തതിനാൽ അന്വേഷിച്ചെത്തിയവരാണ് താമസ സ്ഥലത്ത് അബോധാവസ്ഥയിൽ ഇവരെ  കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരമറിയിച്ചു.പോലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

മരിച്ച രണ്ടു പേരുടെയും കുടുംബം നാട്ടിലാണ്. മായയാണ് റജീബിന്റെ ഭാര്യ. ഒരു മകളുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ +974 66200167 എന്ന നമ്പറിൽ ബന്ധപ്പെടുക.  


Latest Related News