Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ബഹ്‌റൈനിൽ ആദ്യ മങ്കിപോക്സ്‌ സ്ഥിരീകരിച്ചു,വാക്സിൻ പ്രീ രജിസ്‌ട്രേഷൻ തുടങ്ങി

September 16, 2022

September 16, 2022

ന്യൂസ്‌റൂം ബ്യുറോ 
മനാമ: ബഹ്റൈനിൽ ആദ്യ മങ്കി പോക്സ് റിപ്പോർട്ട് ചെയ്തു. വിദേശത്തുപോയി മടങ്ങിയെത്തിയ പ്രവാസിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾക്ക് രോഗലക്ഷണങ്ങൾ ഉണ്ടെന്നും  ഐസലേഷനിൽ ചികിൽസിച്ച് വരികയാണെന്നും  ആരോഗ്യമന്ത്രാലയം അറിയിച്ചു.

ലോകാരോഗ്യ സംഘടനയുടെ  കണക്ക് അനുസരിച്ച് നൂറ് രാജ്യങ്ങളിലായി 41000 പേർക്കാണ് കഴിഞ്ഞ ഓഗസ്റ്റ് വരെ  രോഗം സ്ഥിരീകരിച്ചത്. മങ്കി പോക്സ് കേസുകൾ കുറഞ്ഞുവരികയാണെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കഴിഞ്ഞ ദിവസം WHO ഡയറക്ടർ ഡോ. ടെഡ്രോസ് അദാനോം ആവശ്യപ്പെട്ടിരുന്നു.

അതേസമയം മങ്കിപോക്‌സിനെതിരെയുള്ള വാക്‌സിനു വേണ്ടി ബഹ്‌റൈനില്‍ പ്രീ-രജിസ്‌ട്രേഷന്‍ ആരംഭിച്ചിരുന്നു.  മുന്‍ഗണനാ ക്രമത്തിലാണ് വാക്‌സിന്‍ വിതരണം ചെയ്യുക.

healthalert.gov.bh എന്ന വെബ്‌സൈറ്റ് വഴിയോ 444 എന്ന ഹോട്ട്‌ലൈന്‍ നമ്പരില്‍ വിളിച്ചോ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും രജിസ്റ്റര്‍ ചെയ്യാം. മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഉയര്‍ന്ന രോഗവ്യാപന സാധ്യതയുള്ളവര്‍ക്കും വാക്‌സിന്‍ ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്യും. വാക്‌സിന്‍ എടുക്കാന്‍ താല്‍പ്പര്യമുള്ള പൗരന്മാര്‍ക്കും താമസക്കാര്‍ക്കും അടുത്ത ഘട്ടത്തില്‍ വാക്‌സിന്‍ സൗജന്യമായി നല്‍കും. ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശങ്ങളുടെയും മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തില്‍ പരിശോധന, ഐസൊലേഷന്‍, ചികിത്സ എന്നിവയുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിച്ചതായി ബഹ്‌റൈന്‍ മന്ത്രാലയം അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News