Breaking News
ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി | കോഴിക്കോട് രണ്ട് പേർക്ക് വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ചു | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം; 94 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു | വെടിനിര്‍ത്തല്‍ ചർച്ചയ്ക്കായി ഇസ്രായേൽ സംഘം കെയ്‌റോയിലേക്ക്; നിർദേശങ്ങൾ ഹമാസ് അംഗീകരിച്ചു | സൗദിയിൽ വാഹനാപകടത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു |
റിയാദ് സീസൺ കപ്പ്,അവശേഷിക്കുന്ന ഒരേയൊരു ടിക്കറ്റിന്റെ ലേലത്തുക 93 ലക്ഷം റിയാലിലെത്തി

January 11, 2023

January 11, 2023

ന്യൂസ്‌റൂം ബ്യുറോ 

ജിദ്ദ: ഈ മാസം 19ന് റിയാദില്‍ നടക്കുന്ന റിയാദ് സീസണ്‍ കപ്പ് ഫുട്ബാള്‍ മത്സരം കാണാനുള്ള 'ഒറ്റ ടിക്കറ്റ്' സ്വന്തമാക്കാന്‍ മത്സര ലേലം തുടരുന്നു.

10 ലക്ഷം റിയാലില്‍ തുടങ്ങിയ ലേലം 93 ലക്ഷം റിയാലായി ഉയര്‍ന്നു. അവസാനിക്കാന്‍ ആറ് ദിവസങ്ങള്‍ ബാക്കിനില്‍ക്കേയാണ് ലേല തുക കുതിച്ചുയരുന്നത്. റിയാദ് സീസണ്‍ ഉത്സവത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന മത്സരത്തില്‍ വിഖ്യാത ഫ്രഞ്ച് ക്ലബ് ടീം പി.എസ്.ജിയും അല്‍ഹിലാല്‍-അല്‍നസ്ര്‍ സംയുക്ത ടീമുമാണ് മാറ്റുരക്കുന്നത്. ഈ മത്സരം വീക്ഷിക്കാനുള്ള ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വില്‍പന പ്രഖ്യാപിച്ച്‌ കുറഞ്ഞ സമയത്തിനുള്ളില്‍ മുഴുവന്‍ വിറ്റുപോയിരുന്നു.

അവശേഷിച്ച ഒരു ടിക്കറ്റ് 'സങ്കല്‍പ്പത്തിനപ്പുറം' എന്ന പേരിട്ട് സംഘാടകരായ ജനറല്‍ എന്‍റര്‍ടെയ്ന്‍മെന്‍റ് അതോറിറ്റി ആഗോള ലേലത്തിന് വെക്കുകയായിരുന്നു.. സ്വന്തമാക്കുന്നയാള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കുന്ന ഏറെ സവിശേഷതകളുള്ള പ്രവേശന പാസായിരിക്കും അതെന്നും അതോറിറ്റി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ലേലം വിളി ആരംഭിച്ചത്. ഈ മാസം 17ന് ലേലം അവസാനിക്കും.

10 ലക്ഷം റിയാല്‍ അടിസ്ഥാന തുകയിലാണ് ലേലം വിളി തുടങ്ങിയത്. അതോറിറ്റി ചെയര്‍മാന്‍ തുര്‍ക്കി ആലുശൈഖ് തന്നെ 20 ലക്ഷം റിയാല്‍ വിളിച്ച്‌ ലേലത്തിന് ആവേശം പകര്‍ന്നു. തുടര്‍ന്ന് നാനാതുറകളില്‍നിന്ന് ടിക്കറ്റ് സ്വന്തമാക്കാനുള്ള ആഗ്രഹവുമായി നിരവധിപേര്‍ തുക ഉയര്‍ത്തി മുന്നോട്ട് വന്നു. അതാണിപ്പോള്‍ 93 ലക്ഷം റിയാലായി ഉയര്‍ന്നത്. മുഹമ്മദ് അല്‍ മുന്‍ജിം എന്ന വ്യവസായിയുടെ ഉടമസ്ഥതയിലുള്ള അസൂം ടെക്‌നോളജി കമ്പനിയാണ് ഏറ്റവും ഒടുവില്‍ 93 ലക്ഷം റിയാല്‍ വിളിച്ചിരിക്കുന്നത്. ലേലം അവസാനിക്കാന്‍ ആറ് ദിവസം ബാക്കിയുള്ളതിനാല്‍ തുക ഇനിയും ഉയരും എന്നാണ് പ്രതീക്ഷിക്കുന്നത്.

ലേലത്തില്‍ കിട്ടുന്ന വരുമാനം രാജ്യത്തെ ഔദ്യോഗിക ചാരിറ്റി പ്ലാറ്റ്ഫോമായ 'ഇഹ്സാനി'ലേക്ക് നല്‍കുമെന്ന് അതോറിറ്റി ചെയര്‍മാന്‍ തുര്‍ക്കി ആലുശൈഖ് ട്വിറ്റ് ചെയ്തിരുന്നു. ആദ്യമായാണ് വ്യത്യസ്തവും സവിശേഷതകളുള്ള ഒറ്റ ടിക്കറ്റ് ലേലം സംഘടിപ്പിക്കുന്നതെന്നും അത് സ്വന്തമാക്കുന്നവര്‍ക്ക് സ്റ്റേഡിയത്തില്‍ സവിശേഷവും അതുല്യവുമായ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നും അദ്ദേഹം വിശദമാക്കുകയും ചെയ്തിരുന്നു.

കപ്പ് ജേതാക്കളെ കിരീമണിയിക്കാനും കളിക്കാരോടൊപ്പം ഫോട്ടോ എടുക്കാനും ഇരുടീമുകളുടെയും ഡ്രസ്സിങ് റൂമില്‍ പ്രവേശിക്കാനും ടീമുകള്‍ക്കൊപ്പം ഭക്ഷണം കഴിക്കാനുമുള്ള സവിശേഷ അവസരമാണ് ടിക്കറ്റ് നേടുന്നയാള്‍ക്ക് ലഭിക്കുക. വരുമാനം ഇഹ്‌സാന്‍ ചാരിറ്റി പ്ലാറ്റ്‌ഫോമിലേക്ക് പോകുമെന്നതിനാല്‍ ടിക്കറ്റ് ലേലം പ്രഖ്യാപിച്ചത് മുതല്‍ അത് സ്വന്തമാക്കാന്‍ വ്യവസായികള്‍ക്കിടയില്‍ വലിയ മത്സരമാണ് പ്രകടമായിരിക്കുന്നത്. 17ന് ലേലം അവസാനിക്കുന്നതോടെ ഒരു കളിയില്‍ പങ്കെടുക്കാന്‍ ഏര്‍പ്പെടുത്തിയ ഏക ടിക്കറ്റിന്‍റെ വില കായിക ചരിത്രത്തിലെ തന്നെ ഏറ്റവും വലുതായിരിക്കുമെന്നാണ് വിലയിരുത്തല്‍.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News