Breaking News
ശക്തമായ മഴയ്ക്ക് സാധ്യത; വാഹനങ്ങൾ കെട്ടിടങ്ങളുടെ അണ്ടർഗ്രൗണ്ടിൽ ഉപേക്ഷിച്ച് പോകരുതെന്ന് നിർദേശം | ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു; യു.എ.ഇയിൽ 7 ദിവസം ദുഃഖാചരണം | ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു |
അറേബ്യൻ ഗൾഫ് കപ്പിൽ ആതിഥേയരായ ഇറാഖ് സൗദിയെ തളച്ചു,ഖത്തറും ബഹ്‌റൈനും ഇന്ന് നേർക്കുനേർ

January 10, 2023

January 10, 2023

ന്യൂസ്‌റൂം ബ്യുറോ 

ബസ്ര :അറേബ്യൻ ഗൾഫ് കപ്പിൽ തിങ്കളാഴ്ച നടന്ന ആദ്യ മത്സരത്തിൽ ആതിഥേയരായ ഇറാഖ് സൗദി അറേബ്യയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി.മുപ്പതാം മിനുട്ടിൽ ഇബ്രാഹിം ബയേഷും എൺപത്തിയാറാം മിനുട്ടിൽ അസോ റുസ്തമുമാണ് സൗദി ഗോൾവല വിറപ്പിച്ചത്.

ബസ്ര ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന രണ്ടാമത്തെ സ്റ്റേഡിയത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ഒമാൻ യമനെ പരാജയപ്പെടുത്തി.രണ്ടാം മിനുട്ടിൽ അലി ഫാദി അബ്ബാസ് അഹമ്മദാണ് ഒമാന് വേണ്ടി ആദ്യ ഗോൾ നേടിയത്.പന്ത്രണ്ടാം മിനുട്ടിലും മുപ്പതാം മിനുട്ടിലും യമൻ രണ്ടു ഗോളുകൾ നേടിയെങ്കിലും അർഷദ് അൽ അലാവിയും ഇസാം അൽ ഷാബിയും ഗോൾ മടക്കിയതോടെ  ഒമാൻ വിജയം ഉറപ്പിക്കുകയായിരുന്നു.

ഇന്ന് നടക്കുന്ന രണ്ട് മത്സരങ്ങളിൽ ഖത്തർ ബഹ്‌റൈനെയും യു.എ.ഇ കുവൈത്തിനെയും നേരിടും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News